മായം ചേര്‍ത്ത 140 കിലോഗ്രാം തേയില പിടികൂടി
നെടുമ്പാശ്ശേരി: കടകളില്‍ വില്പനക്കായി എത്തിച്ച 140 കിലോഗ്രാം മായം ചേര്‍ത്ത തെയില ഭക്ഷ്യ സുരക്ഷാ എന്‍ഫോഴ്സ്മെന്റ് വിഭാഗം പിടികൂടി. മഞ്ഞപ്ര തവളപാറ സ്വദേശി സാബു മാടന് എന്നയാളെയും തെയില കൊണ്ടുവന്ന ഓട്ടോറിക്ഷയും കസ്റ്റഡിയിലെടുത്തു.ദേശീയ പാതയില്‍ നെടുമ്പാശ്ശേരിക്കടുത്ത് അത്താണി ട്രാഫിക് സിഗ്നലിന്റെ സമീപത്ത് നിന്നാണ് ഇയാളെ പിടികൂടിയത്.
കടകളില്‍ വില്പന നടത്തുന്നതിനാണ് തെയില കൊണ്ടുവന്നത്. തെയിലക്ക് കൂടുതല്‍ കളര്‍ ലഭിക്കുന്നതിന് വേണ്ടി സാധാരണ തെയിലയില്‍ മനുഷ്യന്റെ ആരോഗ്യത്തിന് ഹാനികരമായ മാരകമായ വിഷ പദാര്‍ത്ഥങ്ങള്‍ ചേര്‍ത്താണ് വില്പന നടത്തിയിരുന്നത്. മായം ചേര്‍ത്ത തെയില ഉപയോഗിച്ച് മൂന്നിരട്ടി ചായ ഉണ്ടാക്കുവാന്‍ സാധിക്കും.ഇത്തരം തെയില ഉപയോഗിച്ചുള്ള ചായ സ്ഥിരമായി കുടിക്കുന്നതിലൂടെ മനുഷ്യ ജീവന് തന്നെ ഭീഷണിയായേക്കാവുന്ന അതീവ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ക്ക് ഇടയാക്കാന്‍ സാദ്ധ്യതയുണ്ട്.
പ്രധാനമായും ഹോട്ടലുകളിലേക്കാണ് ഇത്തരം തെയിലകള്‍ വിതരണം ചെയ്യുന്നത്. അത്താണി, അങ്കമാലി ഭാഗങ്ങളില്‍ മായം ചേര്‍ത്ത തെയില വില്പന നടത്തുന്നതായുള്ള രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഭക്ഷ്യ സുരക്ഷാ വിഭാഗം സ്ക്വാഡ് ഏതാനും ദിവസങ്ങളായി ഈ പ്രദേശങ്ങളില്‍ രഹസ്യ നിരീക്ഷണം നടത്തിവരികയായിരുന്നു.എറണാകുളം സീനിയര്‍ ഫുഡ് സേഫ്റ്റി ഓഫീസര്‍ അബ്ദുള്‍ മജീദ്, ഓഫീസര്‍മാരായ ജോസ് ലോറന്‍സ്, സക്കീര്‍ ഹുസൈന് എന്നിവരുടെ നേതൃത്വത്തിലാണ് വ്യാജ തെയില പിടികൂടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."