പിതാവിന്റെ മരണാനന്തര ചടങ്ങില്‍ സാക്കിര്‍ നായിക് പങ്കെടുത്തില്ല
മുംബൈ: പിതാവിന്റെ മരണാനന്തര ചടങ്ങില്‍ നിന്ന് ഇസ്‌ലാമിക പണ്ഡിതനും പ്രഭാഷകനുമായ സാക്കിര്‍ നായിക് വിട്ടുനിന്നു. രാജ്യദ്രോഹപരമായ പ്രഭാഷണം നടത്തിയെന്നാരോപിച്ച് അദ്ദേഹത്തെ പൊലിസ് അറസ്റ്റ് ചെയ്‌തേക്കുമെന്ന ആശങ്കയെ തുടര്‍ന്നാണ് അദ്ദേഹം ചടങ്ങില്‍ നിന്നു വിട്ടുനിന്നതെന്നാണു വിവരം.
കഴിഞ്ഞ ഞായറാഴ്ചയാണ് സാക്കിര്‍ നായിക്കിന്റെ പിതാവും ഡോക്ടറും വിദ്യാഭ്യാസ വിചക്ഷണനുമായ അബ്ദുല്‍ കരീം നായിക് (87) മരിച്ചത്. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം.
സാക്കിര്‍ നായിക്കിനെതിരേ പൊലിസ് ഇതുവരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിട്ടില്ല. എന്നാല്‍, വിദ്വേഷ പ്രസംഗം നടത്തിയെന്ന പേരില്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ അദ്ദേഹത്തിനെതിരേ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കേന്ദ്ര നിയമമന്ത്രാലയം അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള സംഘടനയെ നിരോധിക്കുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തില്‍ അറസ്റ്റുണ്ടായേക്കുമെന്ന ഭീതിയാണ് നായിക് പിതാവിന്റെ മരണാനന്തര ചടങ്ങില്‍ നിന്നു വിട്ടുനില്‍ക്കാന്‍ കാരണമായി കരുതുന്നത്.
നായികിന്റെ പ്രസംഗത്തില്‍ ആകൃഷ്ടരായവരാണു കഴിഞ്ഞ ജൂലൈയില്‍ ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയില്‍ സ്‌ഫോടനം നടത്തിയതെന്ന ആരോപണം നേരത്തെ ശക്തമായിരുന്നു. ഇതിനിടയില്‍ രാജ്യംവിട്ട അദ്ദേഹം ഇതുവരെ തിരിച്ചെത്തിയിട്ടില്ല. എന്നാല്‍ പിതാവിന്റെ മരണത്തെ തുടര്‍ന്നു മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാന്‍ മുംബൈയില്‍ എത്തുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. അതേസമയം, സാക്കിര്‍ നായിക് ഉടന്‍തന്നെ മുംബൈയിലെത്തുമെന്ന് അദ്ദേഹത്തിന്റെ ബന്ധുക്കള്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."