കാലിക്കറ്റ് സര്‍വകലാശാലാ വാര്‍ത്തകള്‍
പരീക്ഷാഫലം
2015 ഡിസംബറില്‍ നടത്തിയ ഒന്ന്, മൂന്ന് സെമസ്റ്റര്‍ എം.എ മള്‍ട്ടീമീഡിയ (സി.യു.സി.എസ്.എസ്) പരീക്ഷാഫലങ്ങള്‍ വെബ്‌സൈറ്റില്‍. പുനര്‍മൂല്യനിര്‍ണയത്തിന് നവംബര്‍ 11 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം.
2016 ജൂണില്‍ നടത്തിയ നാലാം സെമസ്റ്റര്‍ എം.എസ്.സി ഹോം സയന്‍സ്-ന്യൂട്ട്രീഷ്യന്‍ ആന്റ് ഡയറ്റെറ്റിക്‌സ് (സി.യു.സി.എസ്.എസ്) പരീക്ഷാഫലങ്ങള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്. പുനര്‍മൂല്യനിര്‍ണയത്തിന് നവംബര്‍ 14 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം.
2015 ഡിസംബര്‍, 2016 ജൂണ്‍ മാസങ്ങളില്‍ നടത്തിയ ഒന്ന്, നാല് സെമസ്റ്റര്‍ എം.എസ്.സി ജനറല്‍ ബയോടെക്‌നോളജി (സി.യു.സി.എസ്.എസ്) പരീക്ഷാഫലങ്ങള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്. പുനര്‍മൂല്യനിര്‍ണയത്തിന് നവംബര്‍ പത്ത് വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം.
റിസര്‍ച്ച് മെത്തഡോളജി ഇന്‍ സോഷ്യല്‍ സയന്‍സ് ഹ്രസ്വകാല പ്രോഗ്രാം
ഹ്യൂമണ്‍ റിസോഴ്‌സ് ഡവലപ്‌മെന്റ് സെന്റര്‍, സോഷ്യല്‍ സയന്‍സ് വിഷയങ്ങളില്‍ ഗവേഷണം നടത്തുന്നവര്‍ക്കായി നവംബര്‍ 28 മുതല്‍ ഡിസംബര്‍ മൂന്ന് വരെ നടത്തുന്ന റിസര്‍ച്ച് മെത്തഡോളജി ഇന്‍ സോഷ്യല്‍ സയന്‍സ് ഹ്രസ്വകാല പ്രോഗ്രാമിലേക്ക് അപേക്ഷിച്ചിട്ടില്ലാത്തവര്‍ക്ക് നവംബര്‍ 11 വരെ അപേക്ഷിക്കാം. അപേക്ഷാ ഫോം എച്ച്.ആര്‍.ഡി.സി ഓഫിസിലും വെബ്‌സൈറ്റിലും (ൗഴരവൃറര.ൗീര.മര.ശി). വിവരങ്ങള്‍ക്ക്: 0494 2407351.
ഖത്തര്‍ ഡിബേറ്റില്‍
പങ്കെടുക്കുന്നവര്‍ക്കുള്ള
അഭിമുഖം നവംബര്‍ ഒന്നിന്
ഖത്തര്‍ ഫൗണ്ടേഷന്റെ കീഴിലുള്ള ഖത്തര്‍ ഡിബേറ്റ് സെന്റര്‍ സംഘടിപ്പിക്കുന്ന നാലാമത് അന്താരാഷ്ട്ര യൂനിവേഴ്‌സിറ്റി ഡിബേറ്റ് ചാംപ്യന്‍ഷിപ്പ് മത്സരത്തില്‍ സര്‍വകലാശാലാ ടീം അംഗമായി പങ്കെടുക്കാന്‍ അപേക്ഷിച്ചവര്‍ക്കുള്ള അഭിമുഖം ഇന്ന് രാവിലെ പത്ത് മണിക്ക് സര്‍വകലാശാലാ അറബിക് പഠനവകുപ്പ് ഹാളില്‍ വെച്ച് നടത്തും.
ആവശ്യമായ രേഖകള്‍ (യോഗ്യത, വയസ്, കോളജ്-സര്‍വകലാശാലാ ഐ.ഡി, പാസ്‌പോര്‍ട്ട്) സഹിതം ഹാജരാവണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."