നാളികേര സംഭരണം പുനസ്ഥാപിക്കണമെന്ന്
വടകര: നാളീകേര കര്‍ഷകരെ വിലയിടിവിന്റെ കെടുതിയില്‍ നിന്ന് രക്ഷിക്കാന്‍ യു.ഡി.എഫ് സര്‍ക്കാര്‍ തുടങ്ങിയ നാളീകേര സംഭരണം പുനസ്ഥാപിക്കണമെന്നും നേരത്തെ നാളീകേരം ശേഖരിച്ച വകയില്‍ കര്‍ഷകര്‍ക്ക് നല്‍കാനുള്ള തുക വിതരണം ചെയ്യണമെന്നും മണിയൂര്‍ പഞ്ചായത്ത് യു.ഡി.എഫ് കമ്മിറ്റി ആവശ്യപ്പെട്ടു. നാളീകേരം ശേഖരിക്കുന്നതുമായി ബന്ധപ്പെട്ട് നിയോഗിക്കപ്പെട്ട ജീവനക്കാരെ പിരിച്ചു വിട്ടിരിക്കുകയാണെന്നും യു.ഡി.എഫ് ചൂണ്ടിക്കാട്ടി.ഭക്ഷ്യസുരക്ഷാ പദ്ധതി അട്ടിമറിക്കാനുള്ള കേന്ദ്ര-കേരള സര്‍ക്കാരുകളുടെ ശ്രമത്തിലും റേഷന്‍ കാര്‍ഡ് മുന്‍ഗണനാ ലിസ്റ്റ് അട്ടിമറിച്ചതിലും പ്രതിഷേധിച്ച് 3 ന് മണിയൂര്‍ നാളാംകണ്ടി മുക്കില്‍ സയാഹ്ന ധര്‍ണ നടത്താനും മണിയൂര്‍ പഞ്ചായത്ത് യു.ഡി.എഫ് കമ്മിറ്റി തീരുമാനിച്ചു.ചെയര്മാന് മൂഴിക്കല്‍ ചന്ദ്രന് അധ്യക്ഷനായി. കണ്‍വീനര്‍ പി.ടി.കെ മുഹമ്മദലി, പി.എം അബൂബക്കര്‍, ടി. നാണു, സി.പി വിശ്വന്, കെ. റസാഖ്, കെ.പി കുഞ്ഞിരാമന്, എം.കെ ഹമീദ്, ടി. അമ്മദ്, സി.പി കുഞ്ഞബ്ദുല്ല, കാരാളത്ത് പോക്കര് ഹാജി, വി.വി കേളപ്പന്, കെ.പി ദിനേശന്, എം.സി നാരായണന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."