കേരളത്തിനായി കോഴിക്കോടിന്റെ ഗാനം ഇന്ന് പ്രദര്‍ശിപ്പിക്കും
കോഴിക്കോട്: കേരളപ്പിറവിയുടെ അറുപതാം വാര്‍ഷികത്തോടനുബന്ധിച്ച് കോഴിക്കോട് നിന്നുള്ള നൂറിലധികം കലാകാരന്മാര്‍ ചേര്‍ന്ന് കേരളത്തിനു ഗാനം സമര്‍പ്പിക്കുന്നു. പ്രമുഖരായ പത്തു പിന്നണിഗായകരോടൊപ്പം കോഴിക്കോടന്‍ ഹല്‍വ മ്യൂസിക് ബാന്‍ഡും ഇരുപത്തഞ്ചോളം പക്കമേളക്കാരും ചേര്‍ന്നാണ് ഗാനം തയാറാക്കിയിരിക്കുന്നത്.
പി.കെ ഗോപിയാണ് ഗാനരചന. സംഗീത സംവിധാനം രാജേഷ് ബാബു. കാമറ ഷൗക്കത്ത് ലൂക്ക, ഓര്‍ക്കസ്‌ട്രേഷന്‍ ഷിംജിത്ത് ശിവന്‍. തെയ്യം, തിറ, മോഹിനിയാട്ടം, കേരള നടനം, തിരുവാതിര, ഒപ്പന, മാര്‍ഗംകളി തുടങ്ങിയ നിരവധി ഇനങ്ങളിലായി നൂറിലധികം കലാകാരന്മാര്‍ ഗാനത്തിനായി ഒരുമിച്ചിട്ടുണ്ട്.
ഗായകന്‍ സുനില്‍ കുമാറിന്റെ നേതൃത്വത്തില്‍ ചെങ്ങന്നൂര്‍ ശ്രീകുമാര്‍, നിഷാദ്, രൂപേഷ്, സിന്ധു പ്രേംകുമാര്‍, മൃദുല വാര്യര്‍, ശ്രേയ ജയദീപ്, ദിവ്യാ സൂരജ്, രോഷ്‌നി മേനോന്‍, സിബല്ല സദാനന്ദന്‍ എന്നിവര്‍ ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഗാനത്തിന്റെ ഔപചാരികമായ പ്രദര്‍ശനം ഇന്ന് രാവിലെ 8.45ന് ക്രൗണ്‍ തിയേറ്ററില്‍ നടക്കുമെന്ന് മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍, ഗായകന്‍ സുനില്‍ സുനില്‍കുമാര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."