കരള്‍ രോഗബാധിതരായ കുട്ടികളെ രക്ഷിക്കാന്‍ പത്ത് ബസുകള്‍ ബുധനാഴ്ച നിരത്തിലിറങ്ങും
തിരൂര്‍: കരള്‍ രോഗബാധിതരായി കഷ്ടപ്പെടുന്ന രണ്ട് കുട്ടികളുടെ ചികിത്സക്കായി കെ.എം.എച്ച് ഗ്രൂപ്പിന്റെ പത്ത് ബസുകള്‍ ബുധനാഴ്ച സര്‍വീസ് നടത്തും. പത്ത് ബസിലെയും ഒരു ദിവസത്തെ വരുമാനം കുട്ടികളുടെ ചികിത്സാച്ചെലവിലേക്ക് നല്‍കി കഴിയാവുന്ന സഹായത്തിനാണ് ബസുഉടമയും ജീവനക്കാരും മുന്നിട്ടിറങ്ങുന്നത്.
വളാഞ്ചേരി തൊണ്ടലില്‍ ഷെരീഫിന്റെയും ആബിദയുടെയും മകന്‍ മുഹമ്മദ് ആദില്‍, കാടാമ്പുഴ സ്വദേശി രാമചന്ദ്രന്റെയും ശാന്തകുമാരിയുടെയും മകള്‍ ശ്രുതി എന്നിവര്‍ക്കായാണ് ബുധനാഴ്ച പത്ത് ബസുകളും സര്‍വീസ് നടത്തുക. കുട്ടികള്‍ക്ക് ഇവരുടെ അമ്മമാര്‍ കരള്‍ പകത്തുനല്‍കും. എന്നാല്‍ ചികിത്സയ്ക്ക് 50 ലക്ഷത്തിന് മുകളില്‍ ചെവലുവരും.
ഈ രണ്ട് കുടുംബങ്ങള്‍ക്ക് ഭീമമായ ചികിത്സാചെലവ് താങ്ങാനാകില്ലെന്നതിനാലാണ് നാട്ടുകാര്‍ക്കൊപ്പം ബസുടമയും ജീവനക്കാരും സന്നദ്ധ സേവനത്തിന് തീരുമാനിച്ചത്. തിരൂര്‍-വളാഞ്ചേരി, തിരൂര്‍- മഞ്ചേരി, തിരൂര്‍-പട്ടാമ്പി, തിരൂര്‍- ചെമ്മാട്, പെരിന്തല്‍മണ്ണ- വളാഞ്ചേരി , ഇരിങ്ങല്ലൂര്‍- കോട്ടക്കല്‍ റൂട്ടിലോടുന്ന ബസുകള്‍ ബുധനാഴ്ച വരുമാനവും ജീവനക്കാരുടെ വേതനവും അധ്വാനവും കുട്ടികള്‍ക്കായി സമര്‍പ്പിക്കാന്‍ ഒരുങ്ങുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."