HOME
DETAILS
MAL
തീരദേശ റൂട്ടിലെ ബസുകള്‍ വഴിമാറി സര്‍വീസ് നടത്തുന്നതായി പരാതി
backup
October 31 2016 | 21:10 PM
പരപ്പനങ്ങാടി: യാത്രക്ക് ബസുകളെ മാത്രം ആശ്രയിക്കുന്ന കടലോര മേഖലയില്‍ നിന്ന് ബസുകള്‍ വഴിമാറി ഓടുന്നതുകാരണം ജനങ്ങള്‍ ദുരിതത്തില്‍. കെട്ടുങ്ങല്‍ അഴിമുഖത്തുനിന്ന് ഏഴിലേറെ ബസ്സുകളാണ് സര്‍വീസ് നടത്തിയിരുന്നത്. ഓരോ ബസുകള്‍ക്കും രണ്ടും മൂന്നും ട്രിപ്പുകളാണുണ്ടായിരുന്നത്. എന്നാല്‍ ഇപ്പോള്‍ ഒരു ബസ് പോലും ഇതുവഴി ഓടുന്നില്ല. വിദ്യാര്‍ഥികളടക്കം നിരവധി പേര് ഇതുമൂലം പ്രയാസപ്പെടുകയാണ്.
റൂട്ട് കട്ടുചെയ്യുന്ന ബസുകള്‍ക്കെതിരേ നടപടിയെടുക്കണമെന്നും അനധികൃതമായി വഴിമാറി ഓടുന്ന ബസുകള്‍ക്ക് പകരം പുതിയവക്ക് റൂട്ട് അനുവദിക്കണമെന്നും ആവിയില്‍ബീച്ച് മുസ്ലിംലീഗ് കൗണ്‍സില്‍ യോഗം ആവശ്യപ്പെട്ടു. ചുങ്കക്കരന് ചെറിയ ബാവ അധ്യക്ഷനായി. ഉസ്മാന് ഉള്ളണം ഉദ്ഘാടനം ചെയ്തു. ഹനീഫ മൂസാമിന്റെ, സി.പി സലാം, സി യൂസഫ്, വി സലാം, ടി.ആര് റസാഖ്, ടി കോയ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."