പൊന്നാനിയില്‍ വന്‍ ലഹരിവേട്ട; പിടിച്ചത് 15 ചാക്ക് ഹാന്‍സ്
പൊന്നാനി: പൊന്നാനിയില്‍ വന്‍ ലഹരിവേട്ട. മാര്‍ക്കറ്റില്‍ ഏഴു ലക്ഷം രൂപ വിലയുള്ള ഹാന്‍സ് പായ്ക്കറ്റുകളാണ് പൊലിസ് പിടികൂടിയത്. 15 ചാക്കുകളിലായാണ് ഇവ സൂക്ഷിച്ചിരുന്നത്. സംഭവത്തില്‍ വെളിയങ്കോട് പഴഞ്ഞി സ്വദേശി മനകടവത്ത് ഷൗക്കത്ത് അലി (32) യെ പൊന്നാനി അഡീഷണല്‍ എസ്.ഐ ശ്രീജേഷ് പിടികൂടി.
പുഴമ്പ്രം സെന്ററിലുള്ള ഷൗക്കത്തലിയുടെ ഭാര്യവീട്ടില്‍നിന്നാണ് ലഹരി ശേഖരം പൊലിസ് പിടികൂടിയത്. കോയമ്പത്തൂരില്‍നിന്നാണ് ഇയാള്‍ ഹാന്‍സ് കൊണ്ടുവരുന്നത്. പച്ചക്കറി വണ്ടിയില്‍ പച്ചക്കറിയോടൊപ്പം എത്തിക്കുകയാണ് പതിവ്. പൊന്നാനിക്കു പുറമേ തൃശൂരിലും കുന്നകുളത്തും ചെറുകിട വില്പനകര്ക്ക് ഇവ എത്തിച്ചുകൊടുക്കുന്നതു ഷൗക്കത്ത് അലിയാണ്.
പൊന്നാനി കൊല്ലന്പടിയിലുള്ള കടവനാട് വാരിയത്തുപടി സ്വദേശി മനയില്‍ മോഹനന്റെ കടയില്‍ വില്പനയ്ക്കായി സൂക്ഷിച്ച ഹാന്‍സും പൊലിസ് പിടികൂടിയിട്ടുണ്ട്. സിവില്‍ പൊലിസ് ഓഫിസര്‍മാരായ പ്രദീപ്, സനോജ്, രഞ്ജിത്ത്, മുകേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."