റേഷന്‍ കാര്‍ഡ് മുന്‍ഗണനാ പട്ടിക: വിചാരണ ഈ മാസം
തിരൂരങ്ങാടി: ഭക്ഷ്യസുരക്ഷാനിയമം നടപ്പാക്കുന്നതിന്റെ ഭാഗമായി പ്രസിദ്ധീകരിച്ച കരട് മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിനും ഒഴിവാക്കുന്നതിനുമായി അപേക്ഷകള്‍ സമര്‍പ്പിച്ചവര്‍ക്കുളള നേര്‍വിചാരണ (ഹിയറിങ്) താഴെ പറയുന്ന തിയതികളില്‍ നടത്തുന്നതാണെന്ന് താലൂക്ക് സപ്ലൈ ഓഫിസര്‍ അറിയിച്ചു. പരപ്പനങ്ങാടി നഗരസഭാ ഓഫിസില്‍ നേരിട്ട് അപേക്ഷിച്ച ക്രമനമ്പര്‍ ഒന്നു മുതല്‍ 350 വരെ നവംബര്‍ 10, 351 മുതല്‍ 700 വരെ(24), 701 മുതല്‍ 1050 വരെ(25),1051 മുതല്‍(26). വളളിക്കുന്ന് പഞ്ചായത്ത് ഓഫിസില്‍ നേരിട്ട് അപേക്ഷിച്ച ക്രമനമ്പര്‍ 1 മുതല്‍ 350 വരെ(16), 351 മുതല്‍ 700 വരെ(18), 701 മുതല്‍ 1050 വരെ(21),1051 മുതല്‍(23).
നന്നമ്പ്ര പഞ്ചായത്ത് ഓഫിസില്‍ നേരിട്ട് അപേക്ഷിച്ച ക്രമനമ്പര്‍ 1 മുതല്‍ 400 വരെ(17), 401 മുതല്‍ 800 വരെ(19), 801 മുതല്‍(22).
വേങ്ങര പഞ്ചായത്ത്, വില്ലേജ് ഓഫിസുകളില്‍ നേരിട്ട് അപേക്ഷിച്ചവര്‍(19), പറപ്പൂര്‍ പഞ്ചായത്ത്, വില്ലേജ് ഓഫിസുകളില്‍ നേരിട്ട് അപേക്ഷിച്ചവര്‍(7), ഒതുക്കുങ്ങല്‍ പഞ്ചായത്ത്, വില്ലേജ് ഓഫിസുകളില്‍ നേരിട്ട് അപേക്ഷിച്ചവര്‍(22), താലൂക്ക് സപ്ലൈഓഫിസ്, വില്ലേജ്ഓഫിസ് എന്നിവിടങ്ങളില്‍ അപേക്ഷ സമര്‍പ്പിച്ച മേല്‍പറഞ്ഞ പഞ്ചായത്തുകളില്‍ ഉളളവരുടെ നേര്‍വിചാരണ നേരത്തെ നിശ്ചയിച്ച തിയതിക്കുതന്നെ നടക്കും.
അപേക്ഷകര്‍ അവകാശവാദങ്ങള്‍ തെളിയിക്കുന്ന രേഖകള്‍സഹിതം അതാത് കേന്ദ്രങ്ങളില്‍ നേരിട്ട് ഹാജരാകണമെന്ന് അധികൃതര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."