പ്രവാസികളുടെ പുനരധിവാസം; മാര്‍ച്ചും ധര്‍ണയും നടത്തി
മലപ്പുറം: പ്രവാസികളുടെ പുനരധിവാസമടക്കമുള്ള ആവശ്യങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടപ്പിലാക്കണമെന്നാവശ്യപ്പെട്ടു കേരളാ പ്രവാസി ഫെഡറേഷന് ജില്ലാ കമ്മിറ്റി കലക്ടറേറ്റ് മാര്‍ച്ചും ധര്‍ണയും നടത്തി. സി.പി.ഐ ദേശീയ എക്സിക്യൂട്ടീവ് അംഗം കെ.ഇ ഇസ്മാഈല്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി പാലോളി അബ്ദുറഹ്മാന് അധ്യക്ഷനായി. ഇരുമ്പന്‍ സെയ്തലവി, ഫസലുറഹ്മാന്, സി.ടി അബ്ദുള്ളക്കുട്ടി, ഇ.പി.എം ബഷീര്‍ സംസാരിച്ചു.
സ്വയം തൊഴില്‍ കണ്ടെത്താന്‍ പലിശരഹിത വായ്പ അനുവദിക്കുക, സര്‍ക്കാറിന്റെ ക്ഷേമപദ്ധതികളില്‍ പ്രവാസികളെ ഉള്‍പ്പെടുത്തുക, വീടുവയ്ക്കാന്‍ കുറഞ്ഞ പലിശയില്‍ ദീര്‍ഘകാല വായ്പ അനുവദിക്കുക, സൗജന്യ ചികിത്സാ സൗകര്യം അനുവദിക്കുക, കുറഞ്ഞ പെന്ഷന് പ്രതിമാസം 3000 രൂപയെങ്കിലും നല്‍കുക, ക്ഷേമബോര്‍ഡ് പുനഃസംഘടിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു മാര്‍ച്ചും ധര്‍ണയും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."