HOME
DETAILS
MAL
പൊലിസുകാരനെ കൈയേറ്റം ചെയ്ത കേസ്: പ്രതികള്‍ക്ക് തടവും പിഴയും
backup
October 31 2016 | 22:10 PM
കണ്ണൂര്‍: പൊലിസുകാരനെ കൈയേറ്റം ചെയ്ത കേസില്‍ രണ്ടുപേര്‍ക്ക് തടവും പിഴയും. കണ്ണൂര്‍ കോട്ടയുടെ മുന്‍വശത്തെ ബാരിക്കേഡ് തകര്‍ത്തു അകത്തേക്കു കയറി ഡ്യൂട്ടിയിലുണ്ടായിരുന്ന സിറ്റി സ്റ്റേഷനിലെ പൊലിസുകാരന് സുജിത്തിനെ കൈയേറ്റം ചെയ്തുവെന്നാണ് കേസ്. 2010 ഏപ്രില്‍ മൂന്നിനാണ് സംഭവം. തളിപ്പറമ്പ് കപ്രയില് വീട്ടില്‍ കെ.പി അമീര്‍, നടുവില്‍ സ്വദേശി ജിജോമാത്യു എന്നിവരെയാണ് രണ്ടുമാസം തടവിനും ആയിരം രൂപ പിഴയടക്കാനും കണ്ണൂര്‍ ഫസ്റ്റ് ക്ലാസ്(രണ്ട്) മജിസ്ട്രേറ്റ് ഇ രഞ്ചിത്ത് ശിക്ഷിച്ചത്. കേസിലെ ഒന്നാം പ്രതി ജോജിന്‍ ജോസഫ്, നാലാംപ്രതി രജീഷ് എന്നിവര്‍ക്കെതിരെ അറസ്റ്റു വാറന്റ് പുറപ്പെടുവിപ്പിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."