ദലിത് കോണ്‍ഗ്രസ് ജില്ലാ പട്ടിക ജാതി വികസന ഓഫിസറെ ഉപരോധിച്ചു
കണ്ണൂര്‍: ദലിത് കോണ്‍ഗ്രസ് ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തില്‍ ജില്ലാ പട്ടിക ജാതി വികസന ഓഫിസറെ ഉപരോധിച്ചു.
അഴീക്കോട് പഞ്ചായത്തിലെ എട്ടാം വാര്‍ഡിലെ കല്ലടത്തോട്ടെ പൂട്ടികിടന്ന നെയ്ത്ത് പരിശീലന കേന്ദ്രം ഡി.വൈ.എഫ്.ഐ വില്ലേജ് സമ്മേളനത്തിനു വിട്ടു നല്കിയ നടപടിയില്‍ പ്രതിഷേധിച്ചാണ് ജില്ലാ ഓഫിസര്‍ കെ.ജെ മൈക്കിളിനെ പ്രവര്‍ത്തകര്‍ ഘരോവോ ചെയ്തത്. ബ്ലോക്കിന്റെ ആവശ്യം ചൂണ്ടിക്കാട്ടിയാണ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിന് താക്കോല്‍ നല്‍കിയതെന്ന് അധികൃതര്‍ അറിയിയിച്ചു. സര്‍ക്കാര്‍ ഓഫിസ് ദുരുപയോഗം ചെയ്തത് സംബന്ധിച്ച് സംസ്ഥാന പട്ടിക ജാതി വികസന വകുപ്പ് ഡയരക്ടറുടെ ഉപദേശ പ്രകാരം നിയമനടപടി സ്വീകരിക്കുമെന്ന ഉറപ്പിന്മേല് സമരം അവസാനിപ്പിക്കുകയായിരുന്നു. ജില്ലാ പ്രസിഡന്റ് അജിത്ത് മാട്ടൂല്‍, സംസ്ഥാന വൈസ് പ്രസിഡന്റ് കാട്ടാമ്പള്ളി രാമചന്ദ്രന്, മിന്നാടന്‍ രാജീവന്, ബിന്ദു, പ്രവീണ്‍, കെ സുനില്‍ കുമാര്‍, റെനീഷ്, ദിനേശന് എന്നിവരുടെ നേതൃത്വത്തിലാണ് ഉപരോധം നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."