അനധികൃത മണലെടുപ്പിനെതിരെ വാര്‍ഡ് തലത്തില്‍ ജാഗ്രത സമിതി
തൃക്കരിപ്പൂര്‍: വലിയപറമ്പ പഞ്ചായത്തില്‍ നടക്കുന്ന മുഴുവന്‍ അനധികൃത മണലെടുപ്പ് തടയുന്നതിനായി പഞ്ചായത്ത് തലത്തിലും വിവിധ വാര്‍ഡ് തലത്തിലും ജാഗ്രതസമിതി രൂപീകരിക്കാന്‍ വലിയപറമ്പ പഞ്ചായത്ത് ഹാളില്‍ വിളിച്ച് ചേര്‍ത്ത പഞ്ചായത്തിലെ വിവിധ രാഷ്ട്രീയ നേതാക്കളുടേയും സന്നദ്ധ സംഘടനകളുടേയും യോഗം തീരുമാനിച്ചു. ഒരിയര അഴിമുഖത്ത് അധികൃത തലത്തില്‍ ഉണ്ടാക്കിയ സര്‍വകക്ഷി ധാരണ ലംഘിച്ച് കൊണ്ട് നടത്തുന്ന മണലൂറ്റ് എത്രയും പെട്ടെന്ന് നിര്‍ത്തലാക്കണമെന്ന് യോഗം ബന്ധപ്പെട്ടവരോട് അഭ്യര്‍ത്ഥിച്ചു. യോഗത്തില്‍ പ്രസിഡന്റ് എം.ടി.അബ്ദുള്‍ ജബ്ബാര്‍ അധ്യക്ഷനായി. എന്‍.കെ.ഹമീദ് ഹാജി, കെ.കെ.അഹമ്മദ് ഹാജി, സി.വി.കണ്ണന്‍, കെ.പി.ബാലന്‍, സി.നാരായണന്‍, ടി.കെ.നാരായണന്‍, കെ.പി.പി.കോരന്‍, എം.ഭാസ്‌ക്കരന്‍, കെ.ഭാസ്‌ക്കരന്‍, സുമ കണ്ണന്‍, എം.സി.സുഹറ, കെ.മാധവന്‍, കരുണാകരന്‍, കെ.കെ.മുഹമ്മദ് കുഞ്ഞി, ശാരദ,പ്രസന്ന, പുഷ്പ, എം.കെ.എം.അബ്ദുള്‍ ഖാദര്‍ എന്നിവര്‍ സമസാരിച്ചു. വൈ.പ്രസിഡന്റ് എം.വി.സരോജിനി സ്വാഗതം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."