കടയടപ്പു സമരം: റേഷന്‍ ഡീലേഴ്‌സ് അസോ. പിന്മാറി
തിരുവനന്തപുരം: വിവിധ ആവശ്യങ്ങളുന്നയിച്ച് ഒരുവിഭാഗം റേഷന്‍ വ്യാപാരികള്‍ ഇന്നു മുതല്‍ നടത്തുന്ന അനിശ്ചിതകാല കടയടപ്പു സമരത്തില്‍നിന്ന് പിന്മാറിയതായി കേരളാ റീട്ടെയില്‍ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ പത്രക്കുറിപ്പില്‍ വ്യക്തമാക്കി.
വ്യാപാരികളുടെ വേതനകാര്യത്തിലെ തീരുമാനം, റേഷന്‍ കാര്‍ഡുകളിലെ അപാകതകള്‍ പരിഹരിക്കല്‍ തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ഒരുവിഭാഗം സമരം നടത്തുന്നത്. റേഷന്‍ വ്യാപാരികളുടെ ആവശ്യങ്ങളുടെമേല്‍ വിശദമായി ചര്‍ച്ചചെയ്ത് പരിഹാരം കാണുന്നതിന് സംഘടനാനേതാക്കളെ ഭക്ഷ്യമന്ത്രി ചര്‍ച്ചയ്ക്കു വിളിച്ചിട്ടുï്. കരടുപട്ടികയിലെ അപാകതകള്‍ പരിഹരിക്കുന്നതിനുള്ള അപേക്ഷകള്‍ക്കു നവംബര്‍ 5 വരെ സമയം അനുവദിച്ചിരിക്കുകയാണ്. അതിനുമുമ്പുള്ള ഒരു സമരത്തെ അനുകൂലിക്കാന്‍ സാധ്യമല്ലെന്നും അവര്‍ പറഞ്ഞു. അസോസിയേഷന്‍ സംസ്ഥാന ജനറല്‍ കൗണ്‍സില്‍ യോഗം പ്രസിഡന്റ് സി. സുരേന്ദ്രന്റെ അധ്യക്ഷതയില്‍ കൂടി. ജനറല്‍ സെക്രട്ടറി ചവറ അരവിന്ദബാബു റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സെക്രട്ടറിമാരായ കോവളം വിജയകുമാര്‍, ബി. ഷാജികുമാര്‍, രാജേന്ദ്രപ്രസാദ്, ആറ്റിപ്ര മോഹനന്‍, എല്‍. രാജു പണിക്കര്‍ എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."