മോഷണക്കേസിലെ പ്രതി പിടിയില്‍
കൊല്ലം: താലൂക്ക് ജങ്ഷന് സമീപത്തെ പൂക്കടയില്‍ നിന്നും മൊബൈല്‍ഫോണും പണവും മോഷ്ടിച്ച പ്രതി കൊല്ലം ഈസ്റ്റ് പൊലിസിന്റെ പിടിയിലായി. തിരുവനന്തപുരം പൂന്തുറ മദര്‍തെരേസ കോളനിയില്‍ ജോസ് ആണ് പിടിയിലായത്. കൊല്ലം പ്രദീപ് ഫ്‌ളവര്‍ മാര്‍ട്ട് എന്ന കടയില്‍ നിന്നാണ് ഇയാള്‍ 15,000 രൂപ വിലവരുന്ന മൊബൈല്‍ ഫോണും പണവും മോഷ്ടിച്ചത്.
കഴിഞ്ഞ ദിവസം രാത്രി കൊല്ലം വേളാങ്കണ്ണി പള്ളിക്ക് സമീപം രാത്രി ഒന്നോടെ സംശയകരമായ സാഹചര്യത്തില്‍ കാണപ്പെട്ട പ്രതിയെ ചോദ്യം ചെയ്തപ്പോഴാണ് പൂക്കടയില്‍ മോഷണം നടത്തിയ വിവരം സമ്മതിച്ചത്.
ഇയാള്‍ക്കെതിരേ തിരുവനന്തപുരം ജില്ലയില്‍ പന്ത്രണ്ടോളം ക്രിമിനല്‍ കേസുകളുണ്ടെന്ന് പൊലിസ് പറഞ്ഞു. ഏറെയും ഭവനഭേദനം വാഹനമോഷണം തുടങ്ങിയവയാണ്. കൊല്ലം സിറ്റി പൊലിസ് കമ്മിഷണര്‍ സതീഷ് ബിനോയുടെ നിര്‍ദേശപ്രകാരമുള്ള പരിശോധനയില്‍ കൊല്ലം എ.സി.പി ജോര്‍ജ് കോശിയുടെ നേതൃത്വത്തില്‍ കൊല്ലം ഈസ്റ്റ് പൊലിസ് ഇന്‍സ്‌പെക്ടര്‍ എസ് . മഞ്ചുലാല്‍, എസ്.ഐ എസ് .ജയകൃഷ്ണന്‍, എ.എസ്.ഐമാരായ സുരേഷ്‌കുമാര്‍, രവിന്ദ്രന്‍ പിള്ള, കണ്‍ട്രോള്‍ റൂം എസ്.ഐ പൂക്കുഞ്ഞ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."