എടത്തല പൊലിസ് സ്റ്റേഷനില്‍ പ്രാകൃത ശിക്ഷാനടപടികള്‍
ആലുവ: ജില്ലയിലെ എടത്തല പൊലിസ് സ്റ്റേഷനില്‍ പൊലിസിന്റെ പ്രാകൃത ശിക്ഷാനടപടികള്‍. ആലുവ പൊലിസിന്റെ പരിധി വര്‍ധനവിനെ തുടര്‍ന്നാണ് ഒന്നര വര്‍ഷം മുമ്പ് എടത്തല പൊലിസ് സ്റ്റേഷന്‍ ആരംഭിച്ചത്.
വാഴക്കുളം നാലാംമൈലില്‍ ബ്ലോക്ക് പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചുവരുന്ന പൊലിസ് സ്റ്റേഷനെക്കുറിച്ച് തുടക്കത്തിലേ തന്നെ നിരവധി പരാതികളാണ് ഉയര്‍ന്നിരുന്നത്. പൊലിസിന്റെ മര്‍ദനമുറകളും മോശമായ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ഏറെ പരാതികള്‍ നേരത്തേ ഉയര്‍ന്നിരുന്നു.
ഒന്നര വര്‍ഷം കഴിഞ്ഞിട്ടും ലോക്കപ്പ് നിര്‍മിക്കാത്ത സ്റ്റേഷനില്‍ പൊലിസിന്റെ ക്രൂരമായ പ്രാകൃത ശിക്ഷാ നടപടികളാണ് വിവിധ കേസുകളില്‍ പ്രതികളെന്നാരോപിക്കുന്നവര്‍ക്ക് ഏല്‍ക്കേണ്ടിവരിക. കേസുകളില്‍ പിടിക്കപ്പെടുന്നവരെ ലോക്കപ്പില്ലാത്തതിനാല്‍ കൈകളില്‍ വിലങ്ങിട്ടശേഷം സ്റ്റേഷന്‍ കെട്ടിടത്തിന്റെ ജനലില്‍ കൈ പിറകിലാക്കി കെട്ടിയിടുകയാണ് ചെയ്തുവരുന്നത്. കഴിഞ്ഞ ദിവസം പിടിയിലായ ഒരാളെ ഇത്തരത്തില്‍ വിലങ്ങിട്ടശേഷം കൈകള്‍ പിറകിലാക്കി ഉയര്‍ത്തി കെട്ടിയിട്ടിരുന്നു.
പ്രാകൃതശിക്ഷാ നടപടിയെക്കുറിച്ച് പറഞ്ഞവരോട്, പ്രതി ഓടി രക്ഷപ്പെട്ടാല്‍ ഞങ്ങള്‍ എന്തുചെയ്യുമെന്നായിരുന്നു പൊലിസിന്റെ ചോദ്യം. സ്റ്റേഷന്‍ ചുമതലയുള്ള പ്രിന്‍സിപ്പള്‍ എസ്.ഐ.യുടെ സാന്നിധ്യത്തിലും, ചില പൊലീസുകാരാണ് സ്റ്റേഷന്‍ പ്രവര്‍ത്തനങ്ങള്‍ കൈകാര്യം ചെയ്യുന്നതെന്നാണ് നാട്ടുകാരുടെ പരാതി. േ
സ്റ്റഷനിലെത്തുന്നവരോട് പൊലിസ് സംഘം മോശമായി പെരുമാറുന്നതായും ആക്ഷേപമുണ്ട്. കഴിഞ്ഞ ദിവസം സ്റ്റേഷനിലെത്തിയ ദലിത് യുവതിയെ ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചതായും, ഭീഷണിപ്പെടുത്തിയതായും പരാതി ഉയര്‍ന്നിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."