വജ്രജൂബിലി ആഘോഷം ഇന്ന്
നെടുങ്കണ്ടം: ഉടുമ്പന്‍ചോല താലൂക്ക് രൂപീകരണത്തിന്റെ വജ്രജൂബിലി ആഘോഷങ്ങള്‍ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന വിവിധ പരിപാടികളോടുകൂടി ഇന്നു മുതല്‍ 2017 നവംബര്‍ ഒന്ന് വരെ നടത്തുന്നു.
ആഘോഷ പരിപാടികളുടെ ഭാഗമായി വില്ലേജ്തല പരാതി പരിഹാര അദാലത്തുകള്‍, റീസര്‍വ്വെ അദാലത്തുകള്‍, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നുള്ള ധനസസഹായ വിതരണം,ദേശീയ കുടുംബ സഹായപദ്ധതി പ്രകാരമുള്ള ധനസഹായം, ജീവനക്കാരുടെ കാര്യക്ഷമത വര്‍ധിപ്പിച്ച് സേവനങ്ങള്‍ ഫലപ്രദമായും വേഗതയിലും ജനങ്ങളില്‍ എത്തിക്കുന്നതിന് സഹായകരമാംവിധമുള്ള പരിശീലനക്ലാസുകള്‍, പൊതുജനാരോഗ്യം മുന്‍നിര്‍ത്തിയുള്ള ശില്‍പശാലകള്‍, മെഡിക്കല്‍ ക്യാംപുകള്‍ എന്നിവ സംഘടിപ്പിക്കും.
വജ്രജൂബിലി ആഘോഷ പരിപാടികളുടെ ഉദ്ഘാടനം ഇന്ന് മൂന്ന് മണിക്ക് നെടുങ്കണ്ടം മിനി സിവില്‍ സ്റ്റേഷന്‍ അങ്കണത്തില്‍ ചേരുന്ന പൊതുസമ്മേളനത്തില്‍ ഉടുമ്പന്‍ചോല എം.എല്‍. എ എം.എം മണി നിര്‍വഹിക്കും.
കലക്ടര്‍ ജി.ആര്‍ ഗോകുല്‍ അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യ പൗലോസ് മുഖ്യപ്രഭാഷണം നടത്തും. നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമന്ദിരം ശശികുമാര്‍, നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. ജ്ഞാനസുന്ദരന്‍, ജില്ലാ പഞ്ചായത്തംഗം നിര്‍മ്മല നന്ദകുമാര്‍, ദേവികുളം സബ് കലക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്‍, ഉടുമ്പന്‍ചോല തഹസീല്‍ദാര്‍ പി.എസ് ഭാനുകുമാര്‍, ഇടുക്കി സബ് കലക്ടര്‍ എന്‍.റ്റി.എല്‍.റെഡ്ഡി, എ.ഡി.എം കെ.കെ.ആര്‍ പ്രസാദ്, ഒ.കെ അനില്‍കുമാര്‍ സി.പി ബാബു, ഷാജി ദേവസ്യ ഉടുമ്പന്‍ചോല അഡീഷണല്‍ തഹസീല്‍ദാര്‍ എം.കെ ഷാജി തുടങ്ങിയവര്‍ സംസാരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."