സഊദി ധനമന്ത്രിയെ പുറത്താക്കി; മുഹമ്മദ് അല്‍ജദാന്‍ പുതിയ ധനമന്ത്രി
ജിദ്ദ: സഊദിയിലെ ധനമന്ത്രിയെ പുറത്താക്കി. സൗദി രാജാവ് സല്മാന് ബിന്‍ അബ്ദുള്‍ അസീസ് രജാവാണ് ധനമന്ത്രിയായിരുന്ന ഇബ്രാഹിം ബിന്‍ അബ്ദുല്‍ അസീസ് അല്‍അസഫിനെ പുറത്താക്കിക്കൊണ്ട് ഉത്തരവിറക്കിയത്. സൗദിയിലെ സ്റ്റോക്ക് മാര്‍ക്കറ്റിനെ നിയന്ത്രിക്കുന്ന ക്യാപിറ്റല്‍ മാര്‍ക്കറ്റ് അതോറിറ്റിയുടെ തലവനായ മുഹമ്മദ് അല്ജദാനാണ് പുതിയ ധനമന്ത്രി.
എണ്ണവില തീരെ കുറഞ്ഞതിനെത്തുടര്‍ന്ന് സഊദിയുടെ സാമ്പത്തിക മേഖലയിലുണ്ടായ മാറ്റങ്ങളാണ് അല്‍അസഫിനെ പുറത്താക്കിയതിന് പിന്നിലെ കാരണമെന്നാണ് റിപ്പോര്‍ട്ട്. 'ഇബ്രാഹിം അല്‍അസഫിനെ അദ്ദേഹത്തിന്റെ ചുമതലകളില്‍ നിന്ന് നീക്കിയിരിക്കുന്നു' എന്ന് മാത്രമാണ് ഉത്തരവിലുണ്ടായിരുന്നത്.
അല്‍അസഫിനെ ധനമന്ത്രിസ്ഥാനത്ത് നിന്ന് നീക്കം ചെയ്യുമെന്ന് നേരത്തെ തന്നെ സൂചനകളുണ്ടായിരുന്നു. അസംസ്കൃത എണ്ണയുടെ വിലയിടിഞ്ഞതിന്റെ ഫലമായി ഏറ്റവുമധികം എണ്ണ കയറ്റുമതി ചെയ്യുന്ന രാഷ്ട്രമായ സഊദിയുടെ വരുമാനത്തില്‍ വലിയ കുറവാണ് വന്നിട്ടുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."