കേന്ദ്ര സര്‍ക്കാരിന്റെ ഹെല്‍പ്പ് ഡെസ്‌കും ടോള്‍ഫ്രീ നമ്പറും നിലവില്‍വന്നു
തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയ ജനക്ഷേമപദ്ധതികള്‍ ബി.ജെ.പിയോടുള്ള രാഷ്ട്രീയവിരോധം മൂലം ഒരു വിഭാഗം ഉദ്യോഗസ്ഥരും ഭരണാധികാരികളും ചേര്‍ന്നു ജനങ്ങളില്‍ നിന്നു മറച്ചുവക്കുകയാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. ഇതുമൂലം കോടികളാണു ചെലവഴിക്കാതെ പാഴാകുന്നത്. കേന്ദ്ര പദ്ധതികള്‍ അട്ടിമറിക്കാനാണു ചിലരുടെ ശ്രമം.
ഇതു ജനവിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ പദ്ധതികളുമായി ബന്ധപ്പെട്ട പരാതികളും സാങ്കേതിക ബുദ്ധിമുട്ടുകളും പരിഹരിക്കാന്‍ ബി.ജെ.പി തുടങ്ങിയ ഹെല്‍പ്പ് ഡെസ്‌കിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. തിരുവനന്തപുരത്തെ ബി.ജെ.പി സംസ്ഥാന കാര്യാലയത്തിലാണ് ദീനദയാല്‍ ഹെല്‍പ്പ് ഡെസ്‌ക് പ്രവര്‍ത്തിക്കുന്നത്. രാവിലെ 10 മുതല്‍ വൈകിട്ട് നാലുവരെയാണ് ഹെല്‍പ്പ് ഡെസ്‌ക് പ്രവര്‍ത്തിക്കുക. 180030009383 എന്ന ടോള്‍ഫ്രീ നമ്പറില്‍ വിളിച്ചാല്‍ കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയ പദ്ധതികളെപ്പറ്റിയുള്ള വിവരങ്ങളും സഹായവും ലഭ്യമാകും. ആദ്യ ഘട്ടമെന്ന നിലയില്‍ സംസ്ഥാന തലത്തില്‍ മാത്രമാണു പദ്ധതി തുടങ്ങിയത്. രണ്ടു മാസത്തിനുള്ളില്‍ ജില്ലാ-മണ്ഡലതലങ്ങളിലും ഹെല്‍പ്പ് ഡെസ്‌കുകള്‍ നിലവില്‍വരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."