സര്‍ക്കാര്‍ ലക്ഷ്യം ദാരിദ്ര്യനിര്‍മാര്‍ജനം: മോദി
റായ്പൂര്‍: ദാരിദ്ര്യ നിര്‍മാര്‍ജനമാണ് തന്റെ സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഛത്തീസ്ഗഢ് സംസ്ഥാന രൂപീകരണത്തിന്റെ 16ാം വാര്‍ഷികത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ഛത്തീസ്ഗഢ് രാജ്യോത്സവ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. രാജ്യത്തെ ദാരിദ്ര്യത്തില്‍ നിന്ന് മോചിപ്പിക്കുകയെന്നത് സങ്കീര്‍ണമായ കാര്യമാണെങ്കിലും രാജ്യതാല്‍പര്യം മുന്‍നിര്‍ത്തി ഈ സങ്കീര്‍ണതയെ അവഗണിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. സര്‍ക്കാരിന്റെ മുഴുവന്‍ ഊര്‍ജവും പാവപ്പെട്ടവരുടെ ക്ഷേമത്തിനായിട്ടാണ് വിനിയോഗിക്കുന്നത്. വികസനപ്രവര്‍ത്തനത്തിലൂടെ മാത്രമേ രാജ്യം നേരിടുന്ന പ്രതിസന്ധികളെ അതിജീവിക്കാന്‍ കഴിയൂ. ഇതിനായിട്ടാണ് സര്‍ക്കാര്‍ പ്രയത്‌നിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. അടുത്ത മൂന്നുവര്‍ഷത്തിനുള്ളില്‍ രാജ്യത്തെ അഞ്ചുകോടി ജനങ്ങള്‍ക്ക് പാചകവാതകം ലഭ്യമാക്കാനുള്ള പ്രവര്‍ത്തനം സര്‍ക്കാര്‍ ആരംഭിച്ചു കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. വീടുകളില്‍ വിറകു കത്തിക്കുന്നത് ഒഴിവാക്കുകയും പുകമുക്തഭാരതമെന്ന സ്വപ്നം സാക്ഷാത്കരിക്കാനും വനസംരക്ഷണം ശക്തിപ്പെടുത്താനും പാചകവാതകം ലഭ്യമാക്കുന്നതിലൂടെ കഴിയും.
മാതാപിതാക്കളുടെ അജ്ഞത കാരണം കുട്ടികള്‍ക്ക് ആവശ്യമായ പ്രതിരോധ കുത്തിവെയ്‌പ്പെടുക്കാത്ത സാഹചര്യം ഇപ്പോഴും ഉണ്ടെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. കുട്ടികള്‍ക്ക് പ്രതിരോധ കുത്തിവെയ്പ്പ് നടത്തുന്നതിനായിട്ടാണ് ഇന്ദ്രധനുഷ് എന്ന പദ്ധതി ആരംഭിച്ചത്. യുവതീ യുവാക്കള്‍ക്ക് നൈപുണ്യവികസനത്തിനായി പ്രത്യേക പരിശീലന പദ്ധതി തുടങ്ങിയിട്ടുണ്ടെന്നും ഇത് രാജ്യത്തെല്ലായിടത്തും ശക്തിപ്പെടുത്തുമെന്നും മോദി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."