പ്രണയ വിരുന്നൊരുക്കുന്ന പൊഴിക്കര
കുഞ്ജരാദ്രികളുടെ സംഗമഭൂമിയായ അഗസ്ത്യമലയില്‍ നിന്നും അഗസ്ത്യാര്‍മുനിയുടെ പാദങ്ങള്‍ നമസ്‌കരിച്ച് അറബിക്കടലിനെ പ്രണയിക്കാന്‍ ആര്‍ത്തിയോടെ എത്തുന്ന നെയ്യാറ് എന്ന യുവതി അറബി വരനെ (അറബിക്കടല്‍) നെയ്യ് കൊണ്ട് അഭിഷേകം ചെയ്യുന്നുവെന്നാണ് പഴമക്കാരുടെ ഭാഷ്യം. അവള്‍ (നെയ്യാര്‍) കുണുങ്ങി-കുണുങ്ങി, കടന്നു പോകുന്ന പാതയോരങ്ങള്‍ക്ക് മധു പകര്‍ന്ന് അറബിക്കടലിന്റെ മണിയറയില്‍ എത്തുന്നു.
പക്ഷേ രണ്ടുപേരും സൗന്ദര്യ പിണക്കത്തിലായിരിക്കും. അത് മാറണമെങ്കില്‍ നാട്ടുകാര്‍ ഇടപെടണം. മണ്‍കൂന
യായ കതകടച്ച് വധുവിനെ (നെയ്യാറിനെ) അകറ്റി നിര്‍ത്തുന്ന വരനായ അറബിക്കടലിനെ അനുരഞ്ജനത്തിലൂടെ ഒന്നിപ്പിക്കും. അതാണ് ''പൊഴി മുറിക്കല്‍'' എന്ന് അറിയപ്പെടുന്നത്.
അറബിക്കടലും- നെയ്യാറും സംഘമിക്കുന്നിടത്ത് കടല്‍ തീര്‍ക്കുന്ന മണല്‍ തിട്ടയാണ് പൊഴിക്കര. ജലം കെട്ടിനിന്ന് സമീപ പ്രദേശങ്ങളില്‍ വ്യാപകമായി കൃഷിനാശവും വീടുകളുടെ തകര്‍ച്ചയും ഉണ്ടാകുമ്പോള്‍ സമീപവാസികള്‍ കൂട്ടം ചേര്‍ന്ന് പൊഴിയുടെ മു:ഖം മുറിച്ച് മാറ്റുന്നു. അതോടെ നെയ്യാര്‍ അറബിക്കടലിലേയ്ക്ക് കുതിക്കുന്നു. ഈ കാഴ്ചയാണ് സഞ്ചാരികളെ പ്രധാനമായും ആകര്‍ഷിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."