HOME
DETAILS
MAL
ഡെങ്കിപ്പനിക്കെതിരെ ജാഗ്രത പാലിക്കണം: ഡി.എം.ഒ
backup
November 01 2016 | 20:11 PM
തിരുവനന്തപുരം: ഡെങ്കിപ്പനിക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ. വേണുഗോപാല്‍ അറിയിച്ചു.
ശക്തമായ പനി, ക്ഷീണം, തലവേദന, ശരീരവേദന, കണ്ണിന് പിറകില്‍ വേദന, ഛര്‍ദി, ദേഹത്ത് ചുവന്ന പാടുകള്‍ തുടങ്ങിയവയാണ് ഡെങ്കിപ്പനിയുടെ ലക്ഷണങ്ങള്‍. ഇവയില്‍ പലതും വൈറല്പനിയുടെയും ലക്ഷണങ്ങളാണ്. പനി മാറിയശേഷം കടുത്ത ക്ഷീണം അനുഭവപ്പെടുന്നതും ഡെങ്കിപ്പനിയുടെ ലക്ഷണമാണ്. രക്തത്തിലെ പ്ലേറ്റ്ലെറ്റിന്റെ എണ്ണം ക്രമാതീതമായി കുറയുന്നത് അപകടാവസ്ഥയില്‍ എത്തിക്കും. ലക്ഷണങ്ങള്‍ കാണുമ്പോള്‍ തന്നെ കരുതലെടുക്കണം. പനി മാറിയാലും കുറച്ച് ദിവസം പരിപൂര്‍ണ വിശ്രമം വേണമെന്നും സ്വയം ചികിത്സ ഒഴിവാക്കി ചികിത്സ തേടണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീിസര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."