HOME
DETAILS
MAL
മദ്യ നിരോധന സമിതി പ്രവര്‍ത്തകന്റെ വീടാക്രമിച്ച കേസിലെ പ്രതികള്‍ കോടതിയില്‍ കീഴടങ്ങി
backup
November 01 2016 | 20:11 PM
മലയിന്‍കീഴ്: മാറനല്ലൂരില്‍ മദ്യ നിരോധന സമിതി പ്രവര്ത്തകന് സാബുവിന്റെ വീടിന് നേര്‍ക്ക് ആക്രമണംനടത്തിയ ഗുണ്ടാ സംഘത്തിലെ പ്രതികളില്‍ മൂന്നുപേര്‍ ഇന്നലെ കോടതിയില്‍ കീഴടങ്ങി.
ചെന്നിയോട് രാജേഷ് ഭവനില്‍ രാജേഷ് (27), മേലാരിയോട് ദിനേശ് ഭവനില്‍ ചക്ക പ്രദീപ് എന്നുവിളിക്കുന്ന പ്രദീപ്കുമാര്‍ (30), ചെന്നിയോട് വൈശാഖ് (25) എന്നിവരാണ് ഇന്നലെ കോടതിയില്‍ കീഴടങ്ങിയത്. ഇവരില്‍ വൈശാഖിന് കോടതി ജാമ്യം അനുവദിച്ചു. മറ്റ് രണ്ടുപേരെയും റിമാന്റ് ചെയ്തു. കഴിഞ്ഞ ഞായറാഴ്ച രാത്രിയായായിരുന്നു കേസിനാസ്പദമായ സംഭവം.
സംഘത്തിലുണ്ടായിരുന്ന രണ്ടുപേരെ കഴിഞ്ഞദിവസം പൊലിസ് അറസ്റ്റ് ചെയ്തിരുന്നു. കൃത്യത്തിനുശേഷം ഒളിവില്‍ കഴിയുകയായിരുന്ന പ്രതികള്‍ക്കായുള്ള അന്വേഷണം പൊലിസ് ഊര്‍ജിതമാക്കിയതിനിടയിലാണ് കീഴടങ്ങല്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."