'സമൃദ്ധം-2016' പദ്ധതിക്ക് തുടക്കം
കോഴിക്കോട്: നഗരത്തിലെ സര്‍ക്കാര്‍ പ്രൈമറി സ്‌കൂളിലെ കുട്ടികള്‍ക്ക് പ്രഭാതഭക്ഷണം നല്‍കുന്ന കോര്‍പറേഷന്റെ 'സമൃദ്ധം-2016' പദ്ധതിക്ക് തുടക്കമായി. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വീടുകളില്‍ നിന്നുവരുന്ന കുട്ടികളില്‍ ഭൂരിഭാഗവും പ്രഭാതഭക്ഷണം കഴിക്കാതെ സ്‌കൂളിലെത്തുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് പുതിയ പദ്ധതിക്ക് കോര്‍പറേഷന്‍ രൂപം നല്‍കിയത്. നഗരത്തിലെ 60 സര്‍ക്കാര്‍ എല്‍.പി സ്‌കൂളുകളിലെ ആറായിരത്തോളം കുട്ടികള്‍ക്കാണ് പദ്ധതിയുടെ ഫലം ലഭിക്കുക. ഇഡ്ഡലി സാമ്പാര്‍, ദോശ, ചപ്പാത്തി കറി തുടങ്ങിയ വിഭവങ്ങളാണ് നല്‍കുക. ജില്ലയില്‍ ആദ്യമായാണ് തദ്ദേശ ഭരണസമിതി വിദ്യാര്‍ഥികള്‍ക്ക് പ്രഭാതഭക്ഷണം വിതരണം ചെയ്യുന്നത്.
ആദ്യഘട്ടത്തിലെ പ്രവര്‍ത്തനം പരിശോധിച്ച ശേഷം അടുത്തവര്‍ഷം മുതല്‍ സര്‍ക്കാര്‍ സ്‌കൂളുകളിലെ ഉയര്‍ന്ന ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികളെയും പദ്ധതിയുടെ ഭാഗമാക്കാനാണ് നീക്കം. ബിലാത്തിക്കുളം ഗവ. യു.പി സ്‌കൂളില്‍ മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ പദ്ധതി ഉദ്ഘാടനം ചെയ്തു. കോഴിക്കോട് ഡി.ഡി.ഇ ഗിരീഷ് ചോലയില്‍ പദ്ധതി വിശദീകരിച്ചു.
വിവിധ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്മാരായ എം. രാധാകൃഷ്ണന്‍, കെ.വി ബാബുരാജ്, പി.സി രാജന്‍, അനിതാ രാജന്‍, ടി.വി ലളിതപ്രഭ, എം.സി അനില്‍കുമാര്‍, ആശാ ശശാങ്കന്‍, കൗണ്‍സിലര്‍മാരായ അഡ്വ. പി.എം സുരേഷ്ബാബു, സി. അബ്ദുറഹ്മാന്‍, നമ്പിടി നാരായണന്‍, പി. കിഷന്‍ചന്ദ്, എം.പി പത്മനാഭന്‍, സ്‌കൂള്‍ വികസനസമിതി ചെയര്‍മാന്‍ കെ.സുബൈര്‍, പി.പി സുനില്‍കുമാര്‍, പി. അഹമ്മദ്കുട്ടി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."