ഭീകരവിരുദ്ധ ദേശസ്‌നേഹ വാരാചരണം
കോഴിക്കോട്: പുതുതലമുറയില്‍ ദേശസ്‌നേഹത്തിന്റെ സന്ദേശം നല്‍കാന്‍ എല്ലാവര്‍ക്കും ബാധ്യതയുണ്ടെന്നും ഇന്ദിരാ ഗാന്ധിയുടെ ജീവിതവും രക്തസാക്ഷിത്വവും രാജ്യത്തിനു വേണ്ടിയായിരുന്നുവെന്നും സ്വാതന്ത്ര്യസമര സോനാനി പി. വാസു അഭിപ്രായപ്പെട്ടു. കേരള സാംസ്‌കാരിക പരിഷത്ത് ഭീകരവിരുദ്ധ ദേശസ്‌നേഹ സന്ദേശ വാരാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പരിഷത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി ജഗത്മയന്‍ ചന്ദ്രപുരി അധ്യക്ഷനായി. പി. അനില്‍ബാബു അനുസ്മരണ പ്രഭാഷണം നടത്തി. കാലിക്കറ്റ് ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ. കെ.എം കാദിരി, കോണ്‍ഗ്രസ് സ്റ്റഡി സര്‍ക്കിള്‍ ദേശീയ പ്രസിഡന്റ് റനീഷ് പേരാമ്പ്ര, ചെറിയാന്‍ തോട്ടുങ്കല്‍, പി. സുന്ദരന്‍, എ.സി മോഹനന്‍, കളത്തിങ്ങല്‍, ബി. സുരേഷ് കുമാര്‍, ആസിഫ് കുന്നത്ത്, സക്കരിയ്യ പള്ളിക്കണ്ടി, ടി. രഘുനാഥ്, മധുബാല ടീച്ചര്‍, എന്‍. പുഷ്പലത പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."