കുരങ്ങുപനി: ജില്ലാതല അവലോകന യോഗം നടത്തി
കല്‍പ്പറ്റ: കുരങ്ങുപനി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്തുന്നതിന് ജില്ലാ കലക്ടര്‍ ബി.എസ് തിരുമേനിയുടെ നേതൃത്വത്തില്‍ കലക്ടറേറ്റില്‍ അവലോകന യോഗം ചേര്‍ന്നു.
ആരോഗ്യം, വനം-വന്യജീവി, ട്രൈബല്‍, ആയുര്‍വേദം, തദ്ദേശ സ്വയംഭരണം, മൃഗസംരക്ഷണം, വിദ്യാഭ്യാസം, പൊലിസ്, സാമൂഹ്യനീതി, ആരോഗ്യ കേരളം തുടങ്ങിയ വകുപ്പുകളുടെ ഉന്നത ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുത്തു. കുരങ്ങുപനി പ്രതിരോധത്തിന് ആരോഗ്യ മൃഗ സംരക്ഷണ വകുപ്പുകള്‍ പ്രത്യേകം പ്രൊജക്ടുകള്‍ തയാറാക്കണമെന്ന് കലക്ടര്‍ നിര്‍ദേശിച്ചു. ട്രൈബല്‍ വകുപ്പിന്റെ പക്കലുള്ള ഫണ്ട് ഇതിനായി മറ്റ് വകുപ്പുകള്‍ക്ക് അനുവദിക്കുന്നതിന് അതാത് വകുപ്പുകള്‍ അപേക്ഷ നല്‍കണം.
പ്രതിരോധ വാക്സിന് ഈ മാസം 20ന് ശേഷം നല്കി തുടങ്ങും. വനമേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ മൂന്ന് ഡോസ് വാക്സിന് നിര്‍ബന്ധമായും എടുക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ.പി.കെ ബേബി അറിയിച്ചു.
എ.ഡി.എം കെ.എം രാജു, ഡെപ്യൂട്ടി ഡി.എം.ഒ ഡോ.കെ സന്തോഷ്, ഡോ.അഭിലാഷ്, ഡോ.ശശികല, ഡോ.ജലീല്‍, ഡോ.കെ.എസ് അജയന്, ബേബി നാപ്പള്ളി, യു.കെ കൃഷ്ണന്, സി.സി ബാലന് തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."