ദുരൂഹതക്ക് അറുതിയാകാതെ പി.എന്‍.ബി ലോക്കര്‍ കേസ്
കോഴിക്കോട്: പഞ്ചാബ് നാഷനല്‍ ബാങ്ക് ശാഖയിലെ ലോക്കര്‍ കൊള്ള ചെയ്ത കേസിനു നാലാïു തികയുമ്പോഴും ദുരൂഹതക്ക് അറുതിയായില്ല. ലോക്കറില്‍നിന്നു മോഷണം പോയ സ്വര്‍ണാഭരണങ്ങള്‍ കsïത്താനാകാതെ അന്വേഷണസംഘം ഇരുട്ടില്‍ തപ്പുകയാണ്.
2012 നവംബര്‍ രïിനാണ് പഞ്ചാബ് നാഷനല്‍ ബാങ്കിന്റെ ചെറൂട്ടി റോഡിലെ മുഖ്യശാഖയില്‍ ലോക്കറില്‍ സൂക്ഷിച്ച ആഭരണങ്ങളും സ്വര്‍ണനാണയങ്ങളും നഷ്ടപ്പെട്ടത്. മുന്‍ ഡെപ്യൂട്ടി പൊലിസ് കമ്മിഷണര്‍ ഡി. സാലിയുടെ മകളും മരുമകളും ലോക്കറില്‍ ഏല്‍പിച്ച 65 പവന്‍ നഷ്ടമായ വിവരമാണ് ആദ്യം പുറത്തറിഞ്ഞത്.
ബാങ്കിലെ പ്യൂണ്‍ പുതിയറ സ്രാമ്പിക്കല്‍പറമ്പ് സ്വദേശി അനില്‍കുമാര്‍(53) വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചതായി കsïത്തിയിരുന്നു. പൊലിസ് നടത്തിയ പരിശോധനയില്‍ എട്ടു സ്വര്‍ണനാണയങ്ങള്‍ കsïടുക്കുകയും ചെയ്തു. ഇതേതുടര്‍ന്ന് അനില്‍കുമാറും ഭാര്യയും അറസ്റ്റിലായിരുന്നു.
ഇവര്‍ പിന്നീടു കോടതിയില്‍നിന്നു ജാമ്യം നേടി. സ്വര്‍ണാഭരണങ്ങള്‍ കsïടുക്കാനുള്ള ശ്രമം തുടരുകയാണെന്ന് ക്രൈംബ്രാഞ്ച് അധികൃതര്‍ വ്യക്തമാക്കി. അനില്‍കുമാറിന്റെ ബന്ധുക്കളെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."