കോണ്‍ഗ്രിഗേഷന്‍ സംഘടിപ്പിക്കും
മുട്ടില്‍: വയനാട് മുസ്‌ലിം ഓര്‍ഫനേജിന്റെ അന്‍പതാം വാര്‍ഷികത്തിന്റെ ഭാഗമായി സ്ഥാപനങ്ങളിലെ മുഴുവന്‍ ജീവനക്കാരും ഒത്തു ചേരുന്ന കോണ്‍ഗ്രിഗേഷന്‍ നവംബര്‍ 11ന് രാവിലെ ഒന്‍പതിന് സംഘടിപ്പിക്കും.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി ഉഷാ കുമാരി ഉദ്ഘാടനം ചെയ്യും. എം.ഇ.എസ് പ്രസിഡന്റ് ഡോ. ഫസല്‍ ഗഫൂര്‍ മുഖ്യപ്രഭാഷണം നടത്തും.
അഡ്വ. വാമനകുമാര്‍ ക്ലാസെടുക്കും. ഓര്‍ഫനേജ് കമ്മിറ്റി ഭാരവാഹികളും, ഓര്‍ഗനൈസിങ് കമ്മിറ്റി പ്രതിനിധികളും സംബന്ധിക്കും.
ജില്ലാ ക്യാംപ് സംഘടിപ്പിച്ചു
കല്‍പ്പറ്റ: ജൂനിയര്‍ റെഡ്‌ക്രോസിന്റെ സിലെവല്‍ ജില്ലാ ക്യാംപ് കല്‍പ്പറ്റ മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ബിന്ദു ജോസ് ഉദ്ഘാടനം ചെയ്തു. കല്‍പ്പറ്റ ആര്‍.ടി.ഒ ഓഫിസിലെ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി.എസ് ബിജുമോന്‍ ക്ലാസിന് നേതൃത്വം നല്‍കി. ജെ.ആര്‍.സി ജില്ലാ കോഡിനേറ്റര്‍ എം. എംഗണേഷ്, പി.ആര്‍ ഗിരിനാഫന്‍, പി.സി ജയചന്ദ്രന്‍ സംസാരിച്ചു.
മജ്‌ലിസുന്നൂര്‍ വാര്‍ഷികം
സുല്‍ത്താന്‍ ബത്തേരി: സുല്‍ത്താന്‍ ബത്തേരി മേഖല എസ്.വൈ.എസിന് കീഴില്‍ നടന്നുവരുന്ന മജ്‌ലിസുന്നൂറിന്റെ മൂന്നാമത് വാര്‍ഷികം ഇന്ന് സമാപിക്കും. വൈകിട്ട് ഏഴിന് മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ നടക്കുന്ന സമാപന സമ്മേളനം സമസ്ത താലൂക്ക് പ്രസിഡന്റ് ഇ അബൂബക്കര്‍ ഫൈസി മണിച്ചിറ ഉദ്ഘാടനം ചെയ്യും. മുസ്തഫ ദാരിമി പുല്‍പ്പള്ളി അധ്യക്ഷനാകും. മുനീര്‍ ഹുദവി വിളയില്‍ മുഖ്യപ്രഭാഷണം നടത്തും. അബ്ദുല്‍മജീദ് ഫൈസി കീഴിശ്ശേരി ദുആ മജ്‌ലിസിന് നേതൃത്വം നല്‍കും. എസ്.വൈ.എസ് മേഖല വൈസ് പ്രസിഡന്റ് ഹംസ ഹാജി, സ്വാഗത സംഘം കണ്‍വീനര്‍ അബ്ദുള്‍ഖാദര്‍ ഫൈസി, ശംഷീര്‍ കല്ലൂര്‍, അബ്ദുസലാം ഫൈസി പട്ടാണിക്കൂപ്പ്, നാസര്‍ സുല്‍ത്താന്‍, ഫൈസല്‍ എ.പി, ഷമീര്‍ ചെതലയം, റിയാസ് ഫൈസി പാപ്ലശ്ശേരി, ഖാലിദ് ഫൈസി, ഹംസ ഫൈസി മലവയല്‍, ഉമര്‍ നിസാമി അമ്പലവയല്‍ പങ്കെടുക്കും.
പ്രഭാഷണം സംഘടിപ്പിച്ചു
വെങ്ങപ്പള്ളി: ശംസുല്‍ ഉലമാ ഇസ്‌ലാമിക് അക്കാദമി സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ (സിയായ)യുടെ നേതൃത്വത്തില്‍ കേരളപ്പിറവിദിന സന്ദേശ പ്രഭാഷണം സംഘടിപ്പിച്ചു.
കേരളം ചരിത്രവും വര്‍ത്തമാനവും എന്ന വിഷയത്തില്‍ ഹാഫിള് സയ്യിദ് സാബിത് റഹ്മാനി സംസാരിച്ചു. എ.കെ സുലൈമാന്‍ മൗലവി, ഇബ്‌റാഹീം ഫൈസി പേരാല്‍, ഇബ്‌റാഹീം ഫൈസി ഉഗ്രപുരം, ഹാമിദ് റഹ്മാനി പച്ചിലക്കാട് തുടങ്ങിയവര്‍ പങ്കെടുത്തു. അസ്‌ലം കണിയാമ്പറ്റ സ്വാഗതവും മുആ
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."