സന്‍സദ് ആദര്‍ശ് യോജന പദ്ധതി: കാന്‍സര്‍ രോഗ നിര്‍ണയ മെഡിക്കല്‍ ക്യാംപ്
നിലമ്പൂര്‍: കേന്ദ്രസര്‍ക്കാരിന്റെ സന്‍സദ് ആദര്‍ശ് യോജന പദ്ധതിയിലുള്‍പ്പെടുത്തി കരുളായി പഞ്ചായത്തില്‍ നടന്നു വരുന്ന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കാന്‍സര്‍ രോഗ നിര്‍ണയത്തിനായുള്ള മെഡിക്കല്‍ ക്യാംപ് 3,4 തിയതികളില്‍ നടത്തുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തിലറിയിച്ചു.
മലബാര്‍ കാന്‍സര്‍ സെന്ററില്‍ നിന്നും എത്തുന്ന വിദഗ്ധരാണ് ക്യാംപില്‍ പരിശോധനക്ക് നേതൃത്വം നല്‍കുന്നത്. പഞ്ചായത്തിലെ 1 മുതല്‍ 7 വരെയുള്ള വാര്‍ഡുകളിലുള്ളവര്‍ക്ക് 3നും 8 മുതല്‍ 15 വരെ വാര്‍ഡുകളിലുള്ളവര്‍ക്ക് 4 നും പി.ജി.ഓഡിറ്റോറിയത്തില്‍ പരിശോധന നടത്തും. പി.വി അബ്ദുല്‍ വഹാബ് എം.പി ഉദ്ഘാടനം ചെയ്യും.
അസുഖം സ്ഥിരീകരിച്ചാല്‍ ചികിത്സ പൂര്‍ണമായും സൗജന്യമായിരിക്കും.
പഞ്ചായത്ത് ഇതിനായി 125000 രൂപ മാറ്റിവെച്ചിട്ടുï്. വാര്‍ത്താ സമ്മേളനത്തില്‍ വൈസ് പ്രസിഡന്റ് കെ.ഷെരീഫ, സ്ഥിരംസമിതി ചെയര്മാന് പി.സുനീര്‍, എച്ച്.ഐ സുരേഷ് കമ്മത്ത്, സന്‍സദ് പദ്ധതി കോഡിനേറ്റര്‍ എ.പി ഫൈസല്‍ എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."