ഏക സിവില്‍കോഡ്; ഇന്ത്യയുടെ ബഹുസ്വരതയെ തകര്‍ക്കും
മഞ്ചേരി: ഏക സിവില്‍കോഡ് ഇന്ത്യയുടെ ബഹുസ്വരതയെ തകര്‍ക്കുന്നതാണന്നും കേന്ദ്ര സര്‍ക്കാര്‍ സംഘ്പരിവാറിന്റെ അജïകള്‍ മാത്രം നടപ്പാക്കുന്ന തരത്തിലേക്കു തരം താഴരുതെന്നും ശരീഅത്ത് സംരക്ഷണ റാലിയുടെ മുന്നോടിയായി മഞ്ചേരി മേഖല റെയ്ഞ്ച് ജംഇയ്യത്തുല്‍ മുഅല്ലിമീന്റെ ആഭിമുഖ്യത്തില്‍ നടന്ന പ്രചാരണ മഹാസമ്മേളനം അഭിപ്രായപ്പെട്ടു. ദാരിദ്ര്യവും കുടിവെള്ള ക്ഷാമവും രാജ്യത്തെ തകര്ത്തുകൊïിരിക്കുന്ന ഈ ഘട്ടത്തില്‍ അത്തരം ജനകീയപ്രശ്നങ്ങളെ അവഗണിച്ച് രാജ്യത്തെ മുസ്ലിം സമൂഹത്തിന്റെ വിശ്വാസത്തെ ഹനിക്കുന്ന നിയമങ്ങള്‍ നടപ്പാക്കുന്നത് നാളിതുവരെ ഇന്ത്യയില്‍ നിലനിന്ന ബഹുസ്വരതയെ തകര്‍ക്കുന്നതാണ്.
അബ്ദുറസാഖ് ഫൈസി അധ്യക്ഷനായി. എം.പി മുഹമ്മദ് മുസ്ലിയാര് കടുങ്ങല്ലൂര്‍ ഉദ്ഘാടനം ചെയ്തു. നാസര്‍ഫൈസി കൂടത്തായി മുഖ്യപ്രഭാഷണം നടത്തി. ഒ.ടി മൂസമുസ്ലിയാര്‍, അഡ്വ. യു.എ ലത്തീഫ്, ടി.എച്ച് കുഞ്ഞാലിഹാജി, സി. കുഞ്ഞാപ്പുട്ടിഹാജി, അബ്ദുറസാഖ് ഫൈസി, സിദ്ദീഖ് ദാരിമി കുട്ടശ്ശേരി, അഷ്റഫ് ഫൈസി തരിക്കുളം, സി.ടി ജലീല്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."