പ്രവാസത്തിന്റെ ഫലം പാര്‍ശ്വവത്കൃത വിഭാഗത്തിനു ലഭിച്ചില്ല: സി.പി ജോണ്‍
കണ്ണൂര്‍: സംസ്ഥാനത്തിന്റെ വളര്‍ച്ചയില്‍ നിര്‍ണായകമായ സ്ഥാ നം വഹിച്ച പ്രവാസത്തിന്റെ സത്ഫലങ്ങള്‍ പാര്‍ശ്വവത്കൃതരായ ജനവിഭാഗങ്ങള്‍ക്കു ലഭിക്കാതിരുന്നത് ഏറ്റവും വലിയ ദുരന്തമാണെന്നു മുന്‍ ആസൂത്രണ ബോര്‍ഡ് അംഗം സി.പി ജോണ്‍. കണ്ണൂര്‍ ഇക്കണോമിക് റിസര്‍ച്ച് ആന്‍ഡ് ഡവലപ്‌മെന്റ് ഫോറം കേരളപ്പിറവി ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച 'കേരളം ഇന്നലെ ഇന്ന് നാളെ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ വന്ന നിര്‍ണായക മാറ്റങ്ങള്‍ക്കു പ്രധാനകാരണം ജനസംഖ്യാപരമായ വര്‍ധനയാണ്. ഇന്ത്യയെ മൊത്തത്തില്‍ എടുത്താല്‍ വലിയ ബേബി ബൂം ആണ് കേരളത്തിലുണ്ടായത്. എന്നാല്‍ ഈ മാറ്റത്തിനു പ്രധാന കാരണമായതു ഭൂപരിഷ്‌കരണ നിയമമാണ്. ജന്‍മിത്ത വ്യവസ്ഥ ഇല്ലാതായി ഈഴവ സമുദായത്തിനു ഭൂമി കിട്ടിയത് ഈ വേളയിലാണ്.
ഒന്നാം ലോകമഹായുദ്ധത്തിനു ശേഷം നടന്ന പ്രവാസമാണു കേരളത്തിന്റെ സമ്പദ് വ്യവസ്ഥയുടെ തന്നെ അടിസ്ഥാനമായതെങ്കിലും പ്രവാസത്തിന്റെ ഫലങ്ങള്‍ പാര്‍ശ്വവത്കൃതരില്‍ എത്തിയില്ലെന്നതാണു കേരളത്തിന്റെ 60 വര്‍ഷത്തെ ദുരന്തം. പാര്‍ശ്വവത്കൃതര്‍ക്ക് അടിസ്ഥാന വിദ്യാഭ്യാസമോ പാര്‍പ്പിടമോ മറ്റു വികസനങ്ങളോ ഒന്നും ഈ കാലയളവില്‍ ലഭിച്ചിട്ടില്ല. 2030ഓടെ യൂറോപ്പിലെ കോളനികളായിരുന്ന ചെറു രാജ്യങ്ങളുടെ നിലവാരത്തിലേക്കെങ്കിലും കേരളത്തെ എത്തിക്കാന്‍ സാധിച്ചില്ലെങ്കില്‍ 60 വര്‍ഷത്തെ പ്രവര്‍ത്തനം കൊണ്ട് ഒന്നും നേടാന്‍ കഴിയില്ലെന്നും സി.പി ജോണ്‍ പറഞ്ഞു. ചെയര്‍മാന്‍ സി.എ അജീര്‍ അധ്യക്ഷനായി. ആസൂത്രണ ബോര്‍ഡ് അംഗം കെ രവിരാമന്‍, കേന്ദ്ര സാംസ്‌കാരിക വകുപ്പ് മുന്‍ സീനിയര്‍ ഫോല്ലോ വി.പി രാഘവന്‍, മഹേഷ് മംഗലാട്ട് പ്രഭാഷണം നടത്തി. കണ്ണൂര്‍ സര്‍വകലാശാലാ ബി.എ ഇക്കണോമിക്‌സ് പരീക്ഷയില്‍ ഒന്നും രണ്ടും മൂന്നും റാങ്ക് നേടിയ വി.പി അഖില, സ്‌നേഹ കൃഷ്ണന്‍, കെ.കെ സോഹിനി എന്നിവര്‍ക്കു ഡെപ്യൂട്ടി കലക്ടര്‍ സി.എം ഗോപിനാഥന്‍ എം.വി.ആര്‍ സ്മരക പുരസ്‌കാരം വിതരണം ചെയ്തു. ജില്ലാ ബാങ്ക് പ്രസിഡന്റ് എ.കെ ബാലകൃഷ്ണന്‍ വെബ്‌സൈറ്റ് ഉദ്ഘാടനം ചെയ്തു. സി.വി ഗോപിനാഥ്, പി.കെ പ്രമോദ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."