HOME
DETAILS
MAL
കണ്ണൂരിനെ രക്ഷിക്കാന്‍ അമ്മമാര്‍ മുന്നോട്ടുവരും: എസ് ശാരദക്കുട്ടി
backup
November 02 2016 | 04:11 AM
കണ്ണൂര്‍:വിദ്വേഷത്തിന്റെയും ഹിംസയുടെയും രാഷ്ട്രീയത്തില്‍ നിന്നു കണ്ണൂരിനെയും കേരളത്തെയും രക്ഷിക്കാനായി സമീപഭാവിയില്‍ത്തന്നെ അമ്മമാരും കുട്ടികളും മുന്നോട്ടുവരുമെന്ന് എഴുത്തുകാരി എസ് ശാരദക്കുട്ടി. പുസ്തകപ്രസാധകരായ സമയം ക്ലാസിക്‌സ് ഉദ്ഘാടനവും ആദ്യസെറ്റ് പുസ്തക പ്രകാശനവും നിര്‍വഹിക്കുകയായിരുന്നു അവര്‍. ഇടതു നേതാക്കള്‍ക്കു കണ്ണൂരിലെ ജനങ്ങളെ അവര്‍ അകപ്പെട്ടിരിക്കുന്ന അവസ്ഥയില്‍ നിന്നു മോചിപ്പിക്കാനാവുമെന്നു പ്രതീക്ഷയില്ല.
സ്ത്രീ അടുക്കളയില്‍ തളച്ചിടപ്പെടുന്നതു മാറുന്നതിനു ബോധനവീകരണം നടക്കേണ്ടതുണ്ടെന്നും ശാരദക്കുട്ടി പറഞ്ഞു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.പി ദിവ്യ പുസ്തകം ഏറ്റുവാങ്ങി. എം അബ്ദുറഹ്മാന്‍ പ്രഭാഷണം നടത്തി. പി.കെ ബൈജു, ഡോ. ജിസാ ജോസ്, എ.വി പവിത്രന്‍, പ്രകാശ് വാടിക്കല്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."