HOME
DETAILS
MAL
പ്രതീക്ഷ പുരസ്കാരത്തിന് നാമനിര്‍ദേശം ക്ഷണിച്ചു
backup
November 02 2016 | 05:11 AM
കൂറ്റനാട്: ജീവകാരുണ്യ സേവനത്തിന് കൂറ്റനാട് പ്രതീക്ഷ ചാരിറ്റബിള്‍ സൊസൈറ്റി ഏര്‍പ്പെടുത്തിയ പുരസ്കാരത്തിന് നാമനിര്‍ദേശങ്ങള്‍ ക്ഷണിച്ചു. പാലിയേറ്റീവ് കെയര്‍ ക്ലിനിക്കുകളിലൂടെയോ സമാന സംഘടനകളിലൂടെയോ മൂന്നു വര്‍ഷമെങ്കിലും സമര്‍പ്പിത സന്നദ്ധ പ്രവര്‍ത്തനം നടത്തിയവരെയാണ് പരിഗണിക്കുക. 10000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്കാരം ജനുവരി 15 പാലിയേറ്റീവ് ദിനത്തില്‍ കൂറ്റനാട് വച്ച് സമ്മാനിക്കും. അപേക്ഷകര്‍ അതത് സംഘടനകള്‍ മുഖേനേ നവംമ്പര്‍ 30നകം സുബൈര്‍ കെ.വി, കണ്‍വീനര്‍, പുരസ്കാര സമിതി, പ്രതീക്ഷ, കൂറ്റനാട് -679533, പാലക്കാട് എന്ന വിലാസത്തില്‍ അയക്കേണ്ടതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."