നിര്‍മാണ മേഖല സംരക്ഷിക്കാന്‍ സര്‍ക്കാര്‍ ഇടപെടണം: ലെന്‍സ്‌ഫെഡ്
ഉദുമ: നിര്‍മാണ മേഖല സ്തംഭനാവസ്ഥയിലേക്ക് നീങ്ങുന്ന ഈ കാലഘട്ടത്തില്‍ നിര്‍മ്മാണ സാമഗ്രികളായ മണല്‍, മെറ്റല്‍, മണ്ണ്, ചെങ്കല്ല് എന്നിവയുടെ ലഭ്യത ഉറപ്പ് വരുത്താന്‍ ഈ രംഗത്ത് ഏര്‍പ്പെടുത്തിയ നിയന്ത്രണം ലഘൂകരിച്ച് ഈ മേഖലയെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്ന് പത്താമത് ലെന്‍സ്‌ഫെഡ് ജില്ലാ കണ്‍വന്‍ഷന്‍ ആവശ്യപ്പെട്ടു. പാലക്കുന്ന് സാഗര്‍ ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീര്‍ ഉദ്ഘാടനം ചെയ്തു.
ലെന്‍സ്‌ഫെഡ് ജില്ലാ പ്രസിഡന്റ് കെ.എ സാലി അധ്യക്ഷനായി. സംസ്ഥാന പ്രസിഡന്റ് ടി.സി.വി ദിനേഷ് കുമാര്‍ മുഖ്യപ്രഭാഷണം നടത്തി. എസ്. എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ അംഗങ്ങളുടെ മക്കളേയും ജില്ലാ ക്രിക്കറ്റ് ടീം കോച്ച് കെ. ചന്ദ്രശേഖര എന്നിവരെയും ചടങ്ങില്‍ അനുമോദിച്ചു. ഉദുമ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.എ മുഹമ്മദാലി, സംഘടന നേതാക്കളായ സി.എസ് വിനോദ്കുമാര്‍, മനോജ് കെ, സജിമാത്യു, എന്‍.വി പ്രഭാകരന്‍, ജയചന്ദ്രന്‍ എ.കെ സംസാരിച്ചു. ജില്ലാ സെക്രട്ടറി വി.വി ഗോപാലന്‍ സംഘടന റിപ്പോര്‍ട്ടും, ഖജാന്‍ജി പി.കെ വിജയന്‍ വരവ് ചെലവു കണക്കും അവതരിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."