HOME
DETAILS
MAL
കേരളപ്പിറവി ദിനത്തില്‍ കാരുണ്യത്തിന്റെ ചായ പകര്‍ന്ന് ഗുലാന്‍ മമ്മുഞ്ഞി
backup
November 02 2016 | 06:11 AM
തൃക്കരിപ്പൂര്‍: കേരളത്തിന്റെ അറുപതാം പിറന്നാള്‍ മലയാളികള്‍ ആഗോഷിക്കുമ്പോള്‍ തന്റെ തട്ടുകടയില്‍ നിന്ന് ഒരു ദിവസത്തെ വിറ്റുവരവ് മുഴുവനായും തൃക്കരിപ്പൂര്‍ ഗ്രാമപഞ്ചായത്ത് ജനകീയ പാലിയേറ്റീവ് കെയറിന് നീക്കി വെച്ചാണ് ഗുലാന്‍ മമ്മുഞ്ഞിയുടെ കേരള പിറവി ദിനാഘോഷം. തൃക്കരിപ്പൂര്‍ ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പരിസരത്തെ ഗുലാന്‍ തട്ടുകടയിലാണ് ഇന്നലെ കാരുണ്യത്തിന്റെ വഴിയില്‍ ചായയും പലഹാരങ്ങളും വിതരണം ചെയ്തത്. ഇന്നലെ രാവിലെ ഒന്‍പതിന് ഗാന്ധിയനും റിട്ട. എ.ഇ.ഒയുമായ കെ.വി രാഘവന്‍ മാസ്റ്റര്‍ ചായ കുടിച്ച് ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് പഞ്ചായത്ത് അംഗം സി രവി, ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പ്രധാന അധ്യാപകന്‍ ഗംഗാധരന്‍ വെള്ളൂര്‍, കൂലേരി ഗവ. എല്‍.പി സ്‌കൂള്‍ പ്രധാന അധ്യാപകന്‍ ടി.പി രാഘവന്‍, വി.വി അഹമ്മദ് പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."