എന്റെ നാട് പദ്ധതി നടന്‍ ദിലീപ് ഉദ്ഘാടനം ചെയ്തു
കോതമംഗലം: എന്റെ നാട് പദ്ധതിയുടെ ഉദ്ഘാടനം പ്രമുഖ ചലച്ചിത്രതാരം ദിലീപ് നിര്‍വഹിച്ചു. ദിലീപിന്റെ നേതൃത്വത്തിലുള്ള സുരക്ഷിത ഭവനം പദ്ധതിയുമായി സഹകരിച്ച് എന്റെ നാട് നിര്‍മിക്കുന്ന വീടിന്റെ ശിലാസ്ഥാപനവും ദിലീപ് നിര്‍വഹിച്ചു.സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് നാടിന്റെ വികസന കാര്യങ്ങള്‍ ആകമാനം ഏറ്റെടുത്ത് ചെയ്യാന്‍ കഴിയില്ലെന്നും അതുകൊണ്ട് എന്റെ നാട് പോലുള്ള പദ്ധതികള്‍ പ്രസക്തമാണെന്നും ദിലീപ് പറഞ്ഞു.
മാതിരപ്പിള്ളി പരണായില്‍ ഏലിയാമ്മ പൗലോസിനാണ് വീട് നിര്‍മിച്ചു നല്‍കുന്നത്. ശ്രേഷ്ഠ കാത്തോലിക്കാ ആബൂന്‍ മോര്‍ ഡോ.ബസ്സേലിയോസ് തോമസ് പ്രഥമന്‍ ബാവ ചടങ്ങില്‍ അനുഗ്രഹ പ്രഭാഷണം നടത്തി. എന്റെ നാട് പദ്ധതി ചെയര്‍മാന്‍ ഷിബു തെക്കുംപുറം അധ്യക്ഷനായിരുന്നു.
കോതമംഗലം രൂപതാ ചാന്‍സലര്‍ റവ.ഫാദര്‍ ജോര്‍ജ്ജ് തെക്കേക്കര സൗജന്യ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഷിയാസ് ബദ് രി മുഖ്യ പ്രഭാഷണം നടത്തി. മുന്‍ എം.എല്‍.എ. ടി.യു കുരുവിള, കെ.പി ബാബു, പ്രൊഫ.കെ.എം കുര്യാക്കോസ്, എ.ടി.പൗലോസ്, എം.എം അബ്ദുള്‍ കരീം, ഡോ. വിജയന്‍ നങ്ങേലില്‍, വി ഗോപാലകൃഷ്ണന്‍ നായര്‍, പി.പി സജീവ്, ബിജി ഷിബു, മൈതീന്‍ മുഹമ്മദ്, ഡാമി പോള്‍, പി പ്രകാശ് എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."