HOME
DETAILS
MAL
ചൈനയിലെ കല്‍ക്കരി ഖനിയിലെ സ്ഫോടനം; മരണം 33 ആയി
backup
November 02 2016 | 06:11 AM
ബീജിങ്: ചൈനയിലെ കല്‍ക്കരി ഖനിയിലുണ്ടായ സ്ഫോടനത്തില്‍ കാണാതായ 20 പേരുടെ മൃതദേഹം കണ്ടെടുത്തു. ഇതോടെ സംഭവത്തില്‍ മരിച്ചവരുടെ എണ്ണം 33 ആയി.
ചൈനയിലെ ജിന്ഷാങോയില് സ്ഥിതി ചെയ്യുന്ന ഖനിയില്‍ തിങ്കളാഴ്ച്ച ഉച്ചയോടയാണ് സ്ഫോടനമുണ്ടായത്. 13 പേര് തല്‍സമയം മരണപ്പെട്ടിരുന്നു. സംഭവത്തില്‍ ഖനിയിലുണ്ടായിരുന്ന രണ്ട് പേര് മാത്രമാണ് രക്ഷപ്പെട്ടത്.
400 ഓളം തൊഴിലാളികളാണ് കുടുങ്ങിക്കിടക്കുന്നവരെ കണ്ടെത്താനായി രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെട്ടിരുന്നത്. ഗ്യാസ് ചോര്‍ച്ചയോ ഷോര്‍ട്ട് സര്‍ക്യൂട്ടോ ആവാം സ്ഫോടനത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
സംഭവത്തില്‍ തൊഴില്‍ സുരക്ഷാ അധികൃതര്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."