'താനും മോദിയും ഒരേ ഫ്രെയിമിലുള്ള ആശയത്തില്‍ ജീവിക്കാനാവില്ല'; ഗോയങ്ക അവാര്‍ഡ് ബഹിഷ്കരിച്ച് അക്ഷയ മുകുള്‍
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയില്‍ നിന്ന് സ്വീകരിക്കാനാവില്ലെന്ന് കാണിച്ച് രാംനാഥ് ഗോയങ്ക പുരസ്കാരം ബഹിഷ്കരിച്ച് ടൈംസ് ഓഫ് ഇന്ത്യയിലെ മുതിര്‍ന്ന പത്രപ്രവര്ത്തകന് അക്ഷയ മുകുള്‍.
കാരവന് വെബ്സൈറ്റില്‍ പത്രപ്രവര്ത്തകന് സന്ദീപ് ഭൂഷണ് എഴുതിയ ലേഖനത്തിലൂടെയാണ് അക്ഷയ മുകുളിന്റെ നിലപാട് വെളിപ്പെടുത്തിയത്. അവാര്‍ഡ് ലഭിച്ചതില്‍ സന്തോഷമുണ്ടെന്നു മുകുള്‍ അറിയിച്ചിരുന്നു.
എന്നാല്‍ അത് പ്രധാനമന്ത്രിയില്‍ നിന്ന് സ്വീകരിക്കില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു. 'അവാര്‍ഡ് തനിക്ക് കൈമാറുമ്പോള്‍ ചിരിച്ചുകൊണ്ട് താനും മോദിയും ഒരേ ഫ്രെയിമില്‍ വരുന്ന ആശയത്തില്‍ ജീവിക്കാനാവില്ല' എന്നാണ് മുകുള്‍ പറഞ്ഞതെന്ന് സന്ദീപ് എഴുതുന്നു.
ഇന്ത്യന്‍ എക്സ്പ്രസ് നല്കുന്ന ഉന്നതമായ പത്രപ്രവര്‍ത്തക പുരസ്കാരമാണ് രാംനാഥ് ഗോയങ്കയുടെ പേരില്‍ നല്‍കുന്നത്. നോണ്‍ ഫിക്ഷന്‍ വിഭാഗത്തിലാണ് ഇപ്രാവശ്യത്തെ പുരസ്കാരം അക്ഷയ മുകുളിന് ലഭിച്ചത്.
അതേസമയം, പുരസ്കാരം നല്കാന് മോദിയെ വിളിച്ചത് ഇന്ത്യന്‍ എക്സ്പ്രസിലെ തന്നെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകര്‍ക്ക് അതൃപ്തിയുണ്ടാക്കിയെന്നും സന്ദീപ് പറയുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."