HOME
DETAILS
MAL
ചെമ്പ്ര എസ്റ്റേറ്റ്മാ :നേജ്മെന്റ് നടപടി പിന്‍വലിക്കണമെന്ന്
backup
November 02 2016 | 19:11 PM
മൂപ്പൈനാട്: ചെമ്പ്ര എസ്റ്റേറ്റ് ലോക്കൗട്ട് ചെയ്ത മാനേജ്മെന്റ് നടപടി പിന്‍വലിക്കണമെന്ന് മൂപ്പൈനാട് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി നേതൃയോഗം ആവശ്യപ്പെട്ടു.
ഏകപക്ഷീയവും നിയമവിരുദ്ധവുമായ നടപടി ഉടന്‍ പിന്‍വലിച്ചില്ലെങ്കില്‍ തോട്ടം മേഖല മുഴുവന്‍ സ്തംഭിപ്പിച്ച് ശക്തമായ സമരപരിപാടികള്‍ക്ക് നേതൃത്വം നല്‍കുമെന്ന് മുന്നറിയിപ്പ് നല്കി. യോഗത്തില്‍ മണ്ഡലം പ്രസിഡന്റ് ആര് ഉണ്ണികൃഷ്ണന് അധ്യക്ഷനായി.
ജോസ് കണ്ടത്തില്‍, വി.എന്‍ ശശീന്ദ്രന്, ഉണിക്കാട് ബാലന്, മനോജ് കടച്ചിക്കുന്ന്, മുഹമ്മദ് ബാവ, പി.വി വേണുഗോപാല്‍, വി.ജെ പ്രിന്‍സ്, ആര് യമുന, ഹരിഹരന്, എം ഉണ്ണികൃഷ്ണന് എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."