കൂറ്റനാട് സെന്ററില്‍ ലോറി മറിഞ്ഞു; ഡ്രൈവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു
കൂറ്റനാട്: കൂറ്റനാട് ടൗണില്‍ അപകടങ്ങള്‍ തുടര്‍ക്കഥയാവുന്നു. ഇന്നലെ രാവിലെ ഏഴിന് ഗുരുവായൂരില്‍ നിന്നും പ്ലൈവുഡ് കയറ്റിവന്ന ലോറിയാണ് ഇന്നലെ നിയന്ത്രണംവിട്ടു മറിഞ്ഞത്. ഡ്രൈവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. പട്ടാമ്പി റോഡിലാണ് സംഭവം. സ്ഥിരമായി യാത്രക്കാര്‍ ബസ് കാത്തു നില്‍ക്കുന്ന സ്ഥലത്തേക്കാണ് ലോറി പാഞ്ഞുകയറി മറിഞ്ഞു വീണത്. അപകടസമയത്ത് പരിസരത്ത് യാത്രക്കാര്‍ ഇല്ലാതിരുന്നത് വലിദുരന്തം ഒഴിവാക്കി.
ഇതേ സ്ഥലത്തും ഇതിനു മുന്‍പും ഒട്ടേറെ അപകടങ്ങള്‍ നടന്നിട്ടുണ്ട്. കൂറ്റനാട് അപകടങ്ങള്‍ നിത്യസംഭവമാകുകയാണ്. സംസ്ഥാന പാതയ്ക്കു അനുസരിച്ച് തൃത്താല റോഡിന്റെ ഉയരം വര്‍ധിപ്പിക്കണമെന്ന ആവശ്യവും ഏറെ നാളായുണ്ട്. നാലു കൂടിയ ജങ്ഷനില്‍ നിലവില്‍ താഴെ കിടക്കുന്ന തൃത്താല റോഡ് ജങ്ഷനില്‍ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു.
ഡിവൈഡര്‍ സംവിധാനമില്ലാത്തതും പ്രശ്‌നം തന്നെയാണ്. മാസങ്ങള്‍ക്കു മുന്‍പ് ലോറി നിയന്ത്രണംവിട്ടു മറിഞ്ഞിരുന്നു. അമിതവേഗതയില്‍ ഗുരുവായൂര്‍ റോഡില്‍ നിന്നും വരുന്ന വാഹനങ്ങളാണ് അപകടത്തില്‍ പെടുന്നത്. തൃത്താല റോഡിലേക്കുള്ള ഇറക്കവും പട്ടാമ്പി റോഡിലേക്കുള്ള വളവും അപകടത്തിന് ആക്കം കൂട്ടുന്നു. പട്ടാമ്പി റോഡും തൃത്താല റോഡും തിരിച്ചറിയാന്‍ കഴിയാതെയുള്ള ദീര്‍ഘദൂര ഡ്രൈവര്‍മാരുടെ വെപ്രാളവും അപകടത്തിന് മറ്റൊരു കാരണമാണ്. കുറ്റനാട് തൃത്താല റോഡിന്റെ നവീകരണം പൂര്‍ത്തിയായാല്‍ മാത്രമെ അപകടങ്ങള്‍ ഒഴിവാക്കാന്‍ കഴിയുകയുള്ളു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."