HOME
DETAILS
MAL
ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി
backup
November 02 2016 | 20:11 PM
പാലക്കാട്: വാര്‍ഷിക റിട്ടേണ്‍സ് ഫയല്‍ ചെയ്യുന്നതില്‍ കുടിശ്ശിക വരുത്തിയ സംഘങ്ങള്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി നടപ്പാക്കുന്നു. സൊസൈറ്റീസ് ആക്റ്റ് പ്രകാരം പാലക്കാട് ജില്ലാ രജിസ്ട്രാര്‍ (ജനറല്‍) ഓഫിസില്‍ നിന്നും രജിസ്റ്റര്‍ ചെയ്ത സംഘങ്ങളില്‍ സമിതിയില്‍ നിന്നും ഒരു വര്‍ഷത്തേക്ക് 500 രൂപ നിരക്കില്‍ പിഴ ഈടാക്കി റിട്ടേണ്‍സ് ഫയല്‍ ചെയ്യാം.
ഇത്തരത്തില്‍ റിട്ടേണ്‍സ് ഫയല്‍ ചെയ്യാതിരുന്നാല്‍ സംഘത്തിന്റെ പ്രവര്‍ത്തനം നിലച്ചതായി കണക്കാക്കി 30(4) വകുപ്പ് പ്രകാരം സംഘങ്ങളുടെ രജിസ്റ്ററില്‍ നിന്നും പേര് നീക്കം ചെയ്യും. ഡിസംബര്‍ 31നകം അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ രജിസ്ട്രാര്‍(ജനറല്‍) അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."