മെഡിക്കല്‍ കോളജില്‍ പിന്‍വാതില്‍ നിയമനമെന്ന്
വടക്കാഞ്ചേരി: മുളങ്കുന്നത്ത്കാവ് മെഡിക്കല്‍ കോളജില്‍ താല്‍ക്കാലിക ജീവനക്കാരെ നിയമിക്കുന്നതില്‍ വലിയ ക്രമക്കേട് നടക്കുന്നതായും പിന്‍വാതില്‍ നിയമനത്തിന് ശ്രമം നടക്കുന്നതായും വടക്കാഞ്ചേരി നിയോജക മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ആരോപിച്ചു.
ഇടത് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം ആശുപത്രി വികസന സൊസൈറ്റി പുനസംഘടിപ്പിച്ചിട്ടില്ല . സ്ഥലം എം.എല്‍.എയെ പോലും സമിതിയില്‍ നിന്ന് ഒഴിവാക്കിയിരിക്കുകയാണ്.എക്സിക്യൂട്ടീവ് യോഗം ചേര്‍ന്ന് അനധികൃതമായി നിയമനം നടത്താനാണ് നീക്കം. ഇന്ന് വിവിധ പോസ്റ്റുകളിലേക്ക് നടത്താന്‍ നിശ്ചയിച്ചിട്ടുള്ള ഇന്റര്‍വ്യൂ ഉപേക്ഷിക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് ജില്ലാ കലക്ടര്‍ക്ക് പാര്‍ട്ടി നിവേദനം നല്കി.
യോഗത്തില്‍ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് ജിജോ കുരിയന്‍ അധ്യക്ഷനായി. രാജേന്ദ്രന് അരങ്ങത്ത്, കെ. അജിത് കുമാര്‍, ജിമ്മി ചൂണ്ടല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."