ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി
കാസര്‍കോട്: സബ് രജിസ്ട്രാര്‍ ഓഫിസുകളുടെ കുടിശ്ശിക അണ്ടര്‍ വാല്വേഷന് കേസുകളില്‍ ഒറ്റത്തവണ തീര്‍പ്പാക്കല്‍ കോമ്പൗണ്ടിംഗ് പദ്ധതി പ്രകാരം ഇളവ് പ്രഖ്യാപിച്ച 1986 മുതല്‍ 2010 മാര്‍ച്ച് 31 വരെ കുടിശ്ശികയായിട്ടുളള അണ്ടര്‍ വാല്വേഷന് കേസുകളില്‍ നാമമാത്രമായ മുദ്രവില മാത്രമടച്ച് റവന്യൂ റിക്കവറി നടപടികളില്‍ നിന്ന് ഒഴിവാകാനുളള അവസരം പ്രയോജനപ്പെടുത്തണമെന്നു ജില്ലാ രജിസ്ട്രാര്‍ അറിയിച്ചു. അഞ്ചു സെന്റ് വരെയുളള കൈമാറ്റങ്ങള്‍ക്കു മുനിസിപ്പല്‍ പ്രദേശത്ത് 1000 രൂപയാണ്.
പഞ്ചായത്ത് പ്രദേശത്ത് ഇതു പൂര്‍ണമായും ഒഴിവാക്കിയിട്ടുണ്ട്. അഞ്ച് സെന്റിന് മുകളില്‍ 10 സെന്റ് വരെ മുനിസിപ്പല്‍ പ്രദേശത്ത് 2000 രൂപയും പഞ്ചായത്ത് പ്രദേശത്ത് 1000 രൂപയും 10 സെന്റിന് മുകളില്‍ 25 സെന്റ് വരെ മുനിസിപ്പല്‍ പ്രദേശത്ത് 3000 രൂപയും പഞ്ചായത്ത് പ്രദേശത്ത് 1500 രൂപയും 25 സെന്റിന് മുകളില്‍ 50 സെന്റ് വരെ മുനിസിപ്പല്‍ പ്രദേശത്ത് 5000 രൂപയും പഞ്ചായത്ത് പ്രദേശത്ത് 2000 രൂപയും 50 സെന്റിന് മുകളില്‍ ഒരു ഏക്കര്‍ വരെ മുനിസിപ്പല്‍ പ്രദേശത്ത് 5000 രൂപയും കൂടുതലായി വരുന്ന ഓരോ സെന്റിനും അതിന്റെ ഭാഗത്തിനും 200 രൂപ വീതവും പഞ്ചായത്ത് പ്രദേശത്ത് 2000 രൂപയും കൂടുതലായി വരുന്ന ഓരോ സെന്റിനും അതിന്റെ ഭാഗത്തിനും 100 രൂപ വീതവും മുദ്രവില അടക്കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."