വിധി തളര്‍ത്തിയവരുടെ വിനോദ കൂട്ടായ്മ ആറിന്
കണ്ണൂര്‍: കാരുണ്യ സേവനപ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്ന തണലിന്റെ കീഴിലുള്ള ശാരീരിക അവശതകള്‍ അനുഭവിക്കുന്ന രോഗികളുടെ കൂട്ടായ്മ തളരാതെ തണലില്‍ ഓര്‍മിക്കാനൊരു ദിനം ആറിനു സംഘടിപ്പിക്കും. പയ്യാമ്പലം മര്‍മറ ബീച്ച് ഹൗസില്‍ രാവിലെ പത്തുമുതല്‍ വൈകുന്നേരം അഞ്ചുവരെ നടക്കുന്ന പരിപാടിയില്‍ വിവിധ കലാകായിക വിനോദ പരിപാടികളും ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ വൈദ്യ പരിശോധനയും ഒരുക്കും. ദയ റിഹാബിലിറ്റേഷന്‍ ട്രസ്റ്റിനു കീഴില്‍ വടകര ആസ്ഥാനമായി പ്രവര്‍ത്തിച്ചുവരുന്ന കൂട്ടായ്മയായ തണലിന്റെ സേവനപ്രവര്‍ത്തനങ്ങള്‍ കണ്ണൂരിലേക്കും വ്യാപിപ്പിച്ചിട്ടുണ്ടെന്നു ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കോയമ്പത്തൂരിലെ സഹായി (സോഷ്യല്‍ എയ്ഡ് ഫോര്‍ ദ ഹാന്‍ഡികാപ്ഡ് ആന്‍ഡ് ഇന്‍ഫേം), പിക് (പാലിയേറ്റിവ് കെയര്‍ ഇനിഷ്യേറ്റീവ് ഇന്‍ കണ്ണൂര്‍) എന്നിവയുടെ സഹകരണത്തോടെ ഇതിനായുള്ള ഭൗതിക സംവിധാനങ്ങള്‍ സജ്ജീകരിച്ചിട്ടുണ്ട്. പടന്നപ്പാലത്തു മുമ്പ് സി.എച്ച് സെന്റര്‍ ആശുപത്രിയായി പ്രവര്‍ത്തിച്ച കെട്ടിടത്തിലാണു തണലിന്റെ സേവനകേന്ദ്രം പ്രവര്‍ത്തിക്കുന്നത്. മെഡിക്കല്‍ സെന്റര്‍ പെയിന്‍ ആന്‍ഡ് പാലിയേറ്റിവ് ഇന്‍ പേഷ്യന്റ് റിഹാബിലിറ്റേഷന്‍ സെന്റര്‍ തുടങ്ങിയ വിഭാഗങ്ങള്‍ ഇവിടെ ഒരുക്കിയിട്ടുണ്ട്. തെരഞ്ഞെടുക്കപ്പെടുന്ന രോഗികള്‍ക്കു സൗജന്യ തുടര്‍ ചികിത്സയും ഒരുക്കുമെന്നു സംഘാടകരായ പി.എം ഷരീഫ്, വി.വി മുനീര്‍, സിസ്റ്റര്‍ വിനീത, ഡോ. കെ.കെ ലതീഷ് കുമാര്‍, എന്‍ രാമചന്ദ്രന് എന്നിവര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."