വൈദ്യുതി ഉപയോഗം കുറക്കാന്‍ എല്‍.ഇ.ഡി ബള്‍ബുകള്‍ നിര്‍മിച്ചു വിതരണം ചെയ്ത് വിദ്യാര്‍ഥികള്‍
കൊണ്ടോട്ടി: വീടുകളിലെ വൈദ്യുതി ഉപയോഗം കുറയ്ക്കാന്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ എല്‍.ഇ.ഡി ബള്‍ബുകള്‍ നിര്‍മിച്ചു വീടുകളില്‍ വിതരണം നടത്തുന്നു. ഒഴുകൂര്‍ ജി.എം.യു.പി സ്‌കൂള്‍ വിദ്യാര്‍ഥികളാണു വൈദ്യുതോര്‍ജം കൃത്യമായ ഇടപെടല്‍ കൊണ്ടുമാത്രം എല്‍.ഇ.ഡി ബള്‍ബിലൂടെ ലാഭിക്കാനാകുമെന്നു വീട്ടമ്മമാരെ ബോധ്യപ്പെടുത്തി വീടുകള്‍ കയറി ഇറങ്ങുന്നത്.
സ്‌കൂളിലെ കരുതല്‍- ഊര്‍ജസംരക്ഷണ ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ നടപ്പാക്കുന്ന വിളക്കണയ്ക്കാം പരിപാടിയുടെ ഭാഗമായാണ് വിദ്യാര്‍ഥികള്‍ കരവിരുതില്‍ നിര്‍മിച്ച എല്‍.ഇ.ഡി ബള്‍ബുമായി വീട്ടിലെത്തുന്നത്. ആയിരത്തി അഞ്ഞൂറോളം വിദ്യാര്‍ഥികള്‍ പഠിക്കുന്ന സ്‌കൂളില്‍ പ്രദേശത്തെ മുഴുവന്‍ വീടുകളിലും എല്‍.ഇ.ഡി ബള്‍ബുകള്‍ നിര്‍മിച്ചു നല്‍കുകയാണു ലക്ഷ്യം. സ്‌കൂളിലെ നൂറിലധികം വിദ്യാര്‍ഥികള്‍ എല്‍.ഇ.ഡി ബള്‍ബ് നിര്‍മാണ പരിശീലനം നേടിയിട്ടുണ്ട്. നിലവില്‍ 250ലേറെ വീടുകളില്‍ ബള്‍ബുകളെത്തിച്ചു നല്‍കി. എല്‍.ഇ.ഡി ബള്‍ബുമായെത്തുന്ന വിദ്യാര്‍ഥി സംഘം ഇതിന്റെ ഉപയോഗത്തിലൂടെ വൈദ്യുതിയുടെ പാഴ്‌ചെലവ് എങ്ങനെ കുറയുമെന്നും ഇതു പരിസ്ഥിതിക്ക് എത്രമാത്രം യോജിച്ചതാണെന്നുമുള്ള കാര്യം വീട്ടുകാരെ ബോധ്യപ്പെടുത്തുന്നുമുണ്ട്. വീടുകളില്‍ നിലവില്‍ ഉപയോഗിക്കുന്ന ബള്‍ബുകള്‍, ട്യൂബ് ലൈറ്റുകള്‍, സി.എഫ്.എല്‍, എല്‍.ഇ.ഡി ഇവയുടെ എണ്ണം കുട്ടികള്‍ ചോദിച്ചറിഞ്ഞ് അവ മാറ്റി എല്‍.ഇ.ഡി ആക്കിയാലുള്ള ഊര്‍ജ ലാഭവും സാമ്പത്തികനേട്ടവും വീട്ടുകാരെ ബോധ്യപ്പെടുത്തുന്നു.
സ്‌കൗട്ട്‌സ് ആന്റ് ഗൈഡ്‌സ്, ജെ.ആര്‍.സി തുടങ്ങിയവയുടെ സഹകരണത്തോടെയാണു വിദ്യാര്‍ഥികള്‍ എല്‍.ഇ.ഡി വിപ്ലവത്തിനിറങ്ങിയത്. മൊറയൂര്‍, കുഴിമണ്ണ, പുല്‍പ്പറ്റ ഗ്രാമപഞ്ചായത്തുകളിലെ വീടുകള്‍ കുട്ടികള്‍ ഇതിനകം സന്ദര്‍ശിച്ചു.കുട്ടികള്‍ നിര്‍മ്മിച്ചു നല്‍കുന്ന ബള്‍ബുകള്‍ മൂലം വൈദ്യുത ഉപഭോഗം കുറച്ചു കൊണ്ടുവരുന്ന വീട്ടുകാരുടെ വൈദ്യുതിബില്‍ സ്‌കൂളില്‍ അടക്കുന്നതിനുളള പദ്ധതിയും നടപ്പിലാക്കുന്നുണ്ട്. വിളക്കണയ്ക്കാം പദ്ധതിയുടെ ഭാഗമായി എല്‍.ഇ.ഡി ബള്‍ബ് നിര്‍മാണത്തില്‍ പരിശീലനം ലഭിച്ച വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ ഗുണമേന്മയുള്ള ബള്‍ബുകളുണ്ടാക്കി കുറഞ്ഞനിരക്കില്‍ ലഭ്യമാക്കുന്നതാണു പദ്ധതി. മലപ്പുറം ബ്ലോക് മെമ്പര്‍ കെ.പി.ജയശ്രീ പരിപാടി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് കെ.ജാബിര്‍, എസ്.എം.സി ചെയര്‍മാന്‍ പി.ലത്തീഫ്, പ്രധാനാധ്യാപകന്‍ അബ്ദുവിലങ്ങപ്പുറം, സീഡ്‌കോഡിനേറ്റര്‍ ആര്‍.കെ.ദാസ്, ഗൈഡ്‌സ ് ക്യാപ്റ്റന്‍ പി.ബിജി, ജെ.ആര്‍.സി കോഡിനേറ്റര്‍ ഇ.എം.റഹ്മത്തുള്ള, എന്‍.സുജിത്ത്കുമാര്‍, സി.ഇബ്രാഹിംകുട്ടി, പി.ജൗഹര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."