പാലിയേറ്റീവ് യൂനിറ്റിന് താല്‍ക്കാലിക വാഹനമായി
കരുളായി: പഞ്ചായത്തിലെ 150 കുടുംബങ്ങളുടെ സഹായത്താല്‍ കരുളായി പാലിയേറ്റീവ് യൂനിറ്റിന് താല്‍ക്കാലിക വാഹനമായി. ഒരോ കുടുംബങ്ങളില്‍ നിന്നും 1000 രൂപ വീതം നല്‍കിയാണ് ഒന്നര ലക്ഷം രൂപ സമാഹരിച്ച് താല്‍ക്കാലിക വാഹനം വാങ്ങിയത്.
പ്രവര്‍ത്തന രഹിതമായ ഒരു വാന്‍ മാത്രമാണ് യൂനിറ്റിന് സ്വന്തമായി ഉ@ായിരുന്നുള്ളു. ഇത് കട്ട പുറത്ത് കയറിയതോടെ ഹോം കെയര്‍ പ്രവര്‍ത്തനം അടക്കം നിശ്ചലമായി കൊ@ിരിക്കുന്ന സഹചര്യത്തിലായിരുന്നു ഭാരവാഹികള്‍ ഇത്തരമൊരു തീരുമാനവുമായി വന്നത്. വാഹത്തിന്റെ ഫ്ളാഗ് ഓഫ് കര്‍മം ബ്ലോക്ക് പഞ്ചായത്തംഗം ഫാത്തിമ സലീം നിര്‍വഹിച്ചു. റഷീദ് മാസ്റ്റര്‍ അധ്യക്ഷനായി.
പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ പി.സുനീര്‍, ടി.എച്ച് ഷാനവാസ്, ടി.എച്ച് സബാഹ് സംബന്ധിച്ചു.
പി.വി അന്‍വര്‍ എം.എല്‍.എ യൂനിറ്റിന് പുതിയ വാഹനം അനുവദിക്കുമെന്ന് വാഗ്ദാനം നല്കിയിട്ടു@്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."