മേലാറ്റൂര്‍ ഉപജില്ലാ ശാസ്‌ത്രോല്‍സവം സമാപിച്ചു
പട്ടിക്കാട്: മേലാറ്റൂര്‍ ഉപജില്ലാ ശാസ്‌ത്രോല്‍സവം സമാപിച്ചു. സാമൂഹ്യശാസ്ത്ര മേളയില്‍ എല്‍.പി വിഭാഗത്തില്‍ എ.എല്‍.പി.എസ് മേലാറ്റൂരും യു.പി. വിഭാഗത്തില്‍ എ.എം.യു.പി.എസ് വെട്ടത്തൂരും ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി എന്നിവയില്‍ ജി.എച്ച്.എസ്.എസ് വെട്ടത്തൂരും ജേതാക്കളായി. പ്രവൃത്തിപരിചയ മേളയില്‍ എല്‍.പി, യു.പി, എച്ച്.എസ്, എച്ച്.എസ്.എസ് വിഭാഗങ്ങളില്‍ യഥാക്രമം എ.എം.എല്‍.പി.എസ് ഏപ്പിക്കാട്, എ.യു.പി.എസ് വെള്ളിയഞ്ചേരി, ജി.എച്ച്.എസ്.എസ് എടപ്പറ്റ, ജി.എച്ച്.എസ്.എസ് പട്ടിക്കാട് എന്നിവയാണ് ഒന്നാം സ്ഥാനത്തെത്തിയത്.
ശാസ്ത്രമേളയില്‍ കെ.എ.യു.പി.എസ് തച്ചിങ്ങനാടം (എല്‍.പി), ആര്‍.എം.എച്ച്.എസ്.എസ് മേലാറ്റൂര്‍ (എച്ച്.എസ്.എസ്) ഒന്നാമതെത്തിയപ്പോള്‍ യു.പി, എച്ച്.എസ് എന്നിവയില്‍ ആതിഥേയരായ ജി.എച്ച്.എസ്.എസ് പട്ടിക്കാടും. ഒന്നാം സ്ഥാനം നേടി. ഐ.ടി. മേളയില്‍ ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ എ.എസ്.എം.എച്ച്.എസ്.എസ് വെള്ളിയഞ്ചേരിയും യു.പിയില്‍ പി.ടി.എം.യു.പി.എസ് മുളള്യാകുര്‍ശ്ലിയും ചാമ്പ്യന്മാരായി.
ഗണിതമേളയില്‍ എ.എല്‍.പി.എസ് മേലാറ്റൂര്‍ (എല്‍.പി), എ.എസ്.എം.എച്ച്.എസ്.എസ് വെള്ളിയഞ്ചേരി (എച്ച്.എസ്.എസ്) ജേതാക്കളായപ്പോള്‍ യു.പി, എച്ച്.എസ് വിഭാഗങ്ങളില്‍ ആര്‍.എം.എച്ച്.എസ്.എസ് മേലാറ്റൂരും ഒന്നാം സ്ഥാനത്തെത്തി.സമാപന സമ്മേളനം സ്‌കൂള്‍ പി.ടി.എ പ്രസിഡന്റ് എം.ഉമ്മര്‍ ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ കെ.അബ്ദുല്‍ ബഷീര്‍ അധ്യക്ഷനായി. മേലാറ്റൂര്‍ അഡീഷണല്‍ എസ്.ഐ കെ.പി.എ റഹ്മാന്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."