കര്‍ഷകരുടെ നേതൃത്വത്തില്‍ പുഷ്പ മഹോത്സവവും ഭഷ്യമേളയും
കോഴിക്കോട്: സംസ്ഥാനത്തെ പുഷ്പ-ചക്ക കൃഷിയും വിപണന സാധ്യതകളും പ്രോത്സാഹിപ്പിക്കുന്നതിനായി കര്‍ഷകരുടെ നേതൃത്വത്തില്‍ പുഷ്പ മഹോത്സവവും ഭഷ്യമേളയും സംഘടിപ്പിക്കുന്നു. 10 ദിവസം നീണ്ടനില്‍ക്കുന്ന മേള നാലിന് കോഴിക്കോട് മറൈന്‍ ഗ്രൗണ്ടില്‍ തുടക്കമാകും. വൈകിട്ട് നാലിന് മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ ഉദ്ഘാടനം നിര്‍വഹിക്കും.
മണ്ണാറശാലയിലെ അഗ്രികള്‍ച്ചറല്‍ ഫാം, മണ്ണൂത്തി അഗ്രികള്‍ച്ചറല്‍ സൊസൈറ്റി, ഇപാക് എന്നിവയുടെ നേതൃത്വത്തിലാണ് 12,000 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ പ്രദര്‍ശനം ഒരുക്കിയിരിക്കുന്നത്. അയ്യായിരത്തോളം ഇനം പൂക്കള്‍ മേളയില്‍ അണിനിരക്കും. 300ലധികം വിഭവങ്ങളാണ് ഭക്ഷ്യമേളയിലുള്ളത്. ചക്കവിഭവങ്ങള്‍ മാത്രമുള്ള ഫുഡ് കോര്‍ട്ടുമുണ്ട്. സമാപനദിനമായ 14ന് പുഷ്പങ്ങള്‍ വാങ്ങാനും അവസരമുണ്ട്. മേളിയില്‍ ചക്ക ഊണും കോഴിക്കോടന്‍ വിഭവങ്ങളും സംഗീത ജലധാരയും കുട്ടികള്‍ക്കായി ഫണ്‍സിറ്റിയും ഒരുക്കുന്നുണ്ട്. വാര്‍ത്താസമ്മേളനത്തില്‍ മണ്ണാറശാല അഗ്രികള്‍ച്ചറല്‍ ഫാം കണ്‍വീനര്‍ സരിത രഘു, ഇപാക് കണ്‍വീനര്‍ അബ്ദുല്‍ സത്താര്‍, ഷാജി പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."