ബി.ജെ.പി നേതാവിനെ സി.പി.എം ക്വട്ടേഷന്‍ സംഘം അക്രമിച്ചെന്ന് പരാതി
തുറവൂര്‍: ബി.ജെ.പി നേതാവിനെ സി.പി.എമ്മിന്റെ ക്വട്ടേഷന്‍സംഘം ആക്രമിച്ചതായി പരാതി. കര്‍ഷകമോര്‍ച്ച അരൂര്‍ നീയോജക മണ്ഡലം പ്രസിഡന്റ് ്കുത്തിയതോട് പഞ്ചായത്ത് പതിമൂന്നാം വാര്‍ഡില്‍ തുറവൂര്‍ റെയില്‍വേ സ്റ്റേഷന് സമീപം വട്ടത്തറ വീട്ടില്‍ വി.ആര്‍ബൈജു (45) വിനെയാണ് ആറംഗ ക്വട്ടേഷന്‍ സംഘം ആക്രമിച്ചത്.
ചൊവ്വാഴ്ച വൈകിട്ട് അഞ്ചരയോടെ വല്യത്തോട് ഭാഗത്തായിരുന്നു സംഭവം. ബൈക്കില്‍ പോകുകയായിരുന്ന ബൈജുവിന്റെ മുന്നില്‍ കാര്‍ വട്ടമിട്ട് നിറുത്തിയ ശേഷം ക്വട്ടേഷന്‍സംഘംബൈജുവിന്റെ കൈയ്യും കാലും തല്ലിയൊടിക്കുകയായിരുന്നു. ഗുരുതരമായ പരിക്കേറ്റ ഇയാളെ ഉടനെ നാട്ടുകാര്‍ തുറവൂര്‍ താലൂക്കാശുപത്രിയില്‍ എത്തിച്ചെങ്കിലും വിദഗ്ധ ചികിത്സയ്ക്കായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. കുത്തിയതോട് പൊലിസ് വല്യത്തോട്, പറയകാട്, നാലുകുളങ്ങര എന്നീ പ്രദേശങ്ങളില്‍ പരിശോധനകള്‍ നടത്തിയെങ്കിലും പ്രതികളെ പിടികൂടിയിട്ടില്ല. സി.പി.എം പറയകാട് ബ്രാഞ്ച് സെക്രട്ടറിയുടെ ക്വട്ടേഷന്‍ സംഘമാണ് ബൈജുവിനെ ആക്രമിച്ചതെന്ന് ബി.ജെ.പി അരൂര്‍ നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് സി മധുസൂദനന്‍ പറഞ്ഞു .
കുറ്റവാളികളെ ഉടനെ അറസ്റ്റ് ചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ആക്രമണത്തില്‍ പ്രതിഷേധിച്ച് ബി.ജെ.പി.പ്രവര്‍ത്തകര്‍ പ്രകടനം നടത്തി.സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതിനാല്‍ പൊലിസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
കഴിഞ്ഞ മാസത്തില്‍ പറയ കാട് ഏ.കെ.ജി കവലയില്‍ വഴി പ്രശ്‌നത്തിന്റെ പേരിലുണ്ടായ സി.പി.എം.-ബി.ജെ.പി. സംഘട്ടനത്തിന്റെ തുടര്‍ച്ചയാണ് ഈ ആക്രമണത്തിന് കാരണമെന്ന് പൊലിസ് അറിയിച്ചു. പ്രതികളെ കുറിച്ച് സൂചനകള്‍ ലഭിച്ചിട്ടുണ്ടെന്ന് ഉടനെ ആറംഗ സംഘത്തെ അറസ്റ്റ് ചെയ്യുമെന്ന് കുത്തിയതോട് എസ്.ഐ എ.എല്‍ അഭിലാഷ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."