കസ്റ്റഡിയിലെടുത്ത രാഹുല്‍ ഗാന്ധിയെ പൊലിസ് വിട്ടയച്ചു
ന്യൂഡല്‍ഹി: കസ്റ്റഡിയിലെടുത്ത കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ പൊലിസ് വിട്ടയച്ചു.
ജന്ദര്‍മറിലെ പ്രതിഷേധ പരിപാടിയില്‍ പങ്കെടുക്കാനെത്തിയപ്പോയാണ് രാഹുല്‍ ഗാന്ധിയെ പൊലിസ് കസ്റ്റഡിയിലെടുത്തിരുന്നത്. കസ്റ്റഡിയിലെടുത്ത് രാഹുലിനെ തുഗ്ലക്ക് റോഡ് പൊലിസാണ് വിട്ടയച്ചത്.
അതേസമയം കസ്റ്റഡിയിലെടുത്തത് എന്തിനാണെന്ന് അറിയില്ലെന്ന് രാഹുല്‍ ഗാന്ധി മാധ്യമങ്ങളോട് പറഞ്ഞു.
വിമുക്ത ഭടന്റെ ആത്മഹത്യയില്‍ പ്രതിഷേധിച്ച് ജന്ദര്‍മന്ദറില്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയില്‍ പങ്കെടുക്കാനാണ് രാഹുല്‍ എത്തിയത്.
പരിപാടിയില്‍ പങ്കെടുക്കാനാകാതെ അരമണിക്കൂറായി രാഹുല്‍ ഗാന്ധി വാഹനത്തില്‍ ഇരിക്കുന്നു. ആത്മഹത്യ ചെയ്ത വിമുക്ത ഭടന്റെ കുടുംബത്തോട് കേന്ദ്ര സര്‍ക്കാര്‍ മാപ്പ് പറയണമെന്ന് രാഹുല്‍ ഗാന്ധി ആവശ്യപെട്ടു.
ഇത് മൂന്നാം തവണയാണ് രഹുലിനെ പൊലിസ് കസ്റ്റഡിയിലെടുക്കുന്നത്. രാജ്യത്ത് നിശബ്ദ അടിയന്തിരാവസ്ഥയാണ് സര്‍ക്കാര്‍ നടപ്പിലാക്കുന്നതെന്ന് കോണ്ഗ്രസ് പ്രതികരിച്ചു.
ബുധനാഴ്ച പുലര്‍ച്ചെയാണ് റാം കിഷന്‍ എന്ന വിമുക്തഭടന്‍ ജീവനൊടുക്കിയത്. ഒരു റാങ്ക് ഒരു പെന്‍ഷന്‍ പദ്ധതി നടപ്പാക്കുന്നതിലെ അപാകതകളില്‍ പ്രതിഷേധിച്ചാണ് ആത്മഹത്യ ചെയ്യുന്നെതെന്ന് ഇദ്ദേഹം മകനെ വിളിച്ചറിയിച്ചിരുന്നു
ആത്മഹത്യ ചെയ്ത വിമുക്ത ഭടന്‍ രാം കിഷന്‍ കിഷന്‍ ഗ്രീവലിന്റെ കുടുംബത്തെ കാണാന്‍ ആശുപത്രിയിലെത്തിയ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ ഡല്‍ഹി പൊലിസ് കസ്റ്റഡിയിലെടുത്തു. ഡല്‍ഹിയിലെ റാം മനോഹര്‍ ആശുപത്രിയിലെത്തിയ രാഹുല്‍ ഗാന്ധിയെ ആസ്പത്രിക്കുള്ളില്‍ കയറുവാന്‍ പൊലിസ് അനുവദിച്ചിരുന്നില്ല.
എനിക്ക് ആ കുടുംബത്തെ കാണണമെന്നാവശ്യപ്പെട്ട് രാഹുല്‍ ബലപ്രയോഗം നടത്തിയതിനാണ് പൊലിസ് അറസ്റ്റ് ചെയ്തത്. പിന്നീട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധമരാംഭിച്ചതോടെ അദ്ദേഹത്തെ വിട്ടയച്ചു.
വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ വിഷയത്തില്‍ ജന്തര്‍ മന്തറില്‍ സമരം നടത്തിയിരുന്ന വിമുക്തഭടന്‍ ഇന്നലെയാണ് ആത്മഹത്യ ചെയ്തത്. വിമുക്ത ഭടന്മാരുടെ പ്രശ്‌നം പരിഹരിക്കുന്ന കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്ന് ഇയാള്‍ വീട്ടുകാരോട് പറഞ്ഞിരുന്നു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."